ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,
കേരളത്തിലെ ആരോഗ്യ സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന തിരുവനന്തപുരം - ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കോഴിക്കോട് -മിംസ് കോളേജ് ഓഫ് അലൈഡ് ഹെല്‍ത്ത് സയന്‍സസ് എന്നിവിടങ്ങളിലെ മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എം.എസ്സി. എം.എല്‍.ടി.) പ്രോഗ്രാമിലെ പ്രവേശനത്തിന്, ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.മൈക്രോബയോളജി, ബയോകെമിസ്ട്രി, പതോളജി എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രോഗ്രാം ഉള്ളത്. മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവേശന നടപടിക്രമങ്ങള്‍ എല്‍.ബി.സ്. സെന്റര്‍ ആണ് ക്രമീകരിക്കുന്നത്.അപേക്ഷ സമര്‍പ്പണത്തിന്, ഓഗസ്റ്റ് 12 വരെ അവസരമുണ്ട്.
അടിസ്ഥാനയോഗ്യത
ബി.എസ്സി. (എം.എല്‍.ടി.) ചുരുങ്ങിയത് 55 ശതമാനം മാര്‍ക്ക് നേടി ജയിച്ചിരിക്കണം. ജനറല്‍ വിഭാഗത്തിന് ചേരാനുള്ള ഉയര്‍ന്ന പ്രായപരിധി 40 വയസ്സാണ്. എന്നാല്‍ സര്‍വീസ് ക്വാട്ടയില്‍ അപേക്ഷിക്കുന്നവര്‍ക്ക് 49 വയസ്സു വരെ അപേക്ഷിക്കാം.
പ്രവേശനക്രമം
പ്രവേശനപരീക്ഷവഴിയാണ്,സര്‍വീസ് ക്വാട്ട ഉള്‍പ്പെടെ എല്ലാ സീറ്റുകളിലേക്കുമുള്ള പ്രവേശനം.
.മൂന്നുമണിക്കൂറാണ്, പ്രവേശന പരീക്ഷയുടെ ദൈര്‍ഘ്യം. പരീക്ഷയ്ക്ക്, ആകെ 200 ചോദ്യങ്ങളാണുള്ളത്.ബി.എസ്സി. എം.എല്‍.ടി. പരീക്ഷാനിലവാരമുള്ള ബയോകെമിസ്ട്രി (60 ചോദ്യങ്ങള്‍), മൈക്രോബയോളജി (60), പത്തോളജി (60), ഹെമറ്റോളജി ആന്‍ഡ് ബ്ലഡ് ബാങ്കിങ് (20) എന്നീ വിഷയങ്ങളില്‍ നിന്നും ഒബ്ജക്ടീവ് ടൈപ്പ് മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാണ്, ഉണ്ടാകുക. ഓരോ ശരിയുത്തരത്തിനും മൂന്നുമാര്‍ക്ക് വീതവും ഉത്തരം തെറ്റിയാല്‍ ഒരുമാര്‍ക്ക് വീതവും നഷ്ടപ്പെടും. ജനറല്‍ വിഭാഗത്തിനും ,സര്‍വീസ് വിഭാഗത്തിനും പരീക്ഷയില്‍ യോഗ്യത നേടാന്‍ 40 ശതമാനം മാര്‍ക്ക് നേടണം. എന്നാല്‍ എസ്.ഇ.ബി.സി., പി.എച്ച്. വിഭാഗങ്ങള്‍ക്ക് .35 ശതമാനവും പട്ടികജാതി - വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 30 ശതമാനവും മാര്‍ക്കു മതി.
കൂടുതല്‍ വിവരങ്ങള്‍ക്കും, അപേക്ഷ സമര്‍പ്പണത്തിനും
https://lbscentre.in
Comments