ഡോ. ഡെയ്സൻ പാണേങ്ങാടൻ
കേന്ദ്ര സർക്കാർ സ്ഥാപനമായ മുംബൈ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിൽ ബി.ടെക്. കഴിഞ്ഞവർക്ക് എക്സിക്യൂട്ടീവ് ട്രെയിനി ആകാം. മെക്കാനിക്കൽ, പ്രൊഡക്‌ഷൻ, കെമിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്,ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് & കൺട്രോൾസ്, ഇലക്ട്രോണിക്സ് & ഇൻസ്ട്രുമെന്റേഷൻ, ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്,ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ & കൺട്രോൾസ്, ഇൻസ്ട്രുമെന്റേഷൻ & ഇലക്ട്രോണിക്സ്, സിവിൽ. ബി.ടെക്. കഴിഞ്ഞവർക്കാണ് ,അവസരം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ 28 വരെ അവസരമുണ്ട്.500 രൂപയാണ് , അപേക്ഷാ ഫീസ്. ഓൺലൈനായി ഫീസടക്കാം. ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട പുരുഷൻമാർ മാത്രമേ ഫീസ് അടക്കേണ്ടതുള്ളൂ. ആകെ 325 ഒഴിവുകളുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
ഗേറ്റ് 2021 / 2022 / 2023 സ്കോർ മുഖേനയാണു തിരഞ്ഞെടുപ്പ്. ശേഷം ഒരു വർഷം പരിശീലനവും തുടർന്നു നിയമനവും ലഭിക്കും. 60% മാർക്കോടെ ബന്ധപ്പെട്ട എൻജിനീയറിങ് വിഭാഗത്തിൽ ബിഇ/ ബിടെക്/ ബിഎസ്‍സി (എൻജിനീയറിങ്)/ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് എംടെക് . എന്നീ യോഗ്യതയുണ്ടായിരിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാനവസരമുണ്ട്. അപേക്ഷിക്കാനുള്ള പ്രായപരിധി 26 ആണ്. ഇന്റർവ്യൂ, മെഡിക്കൽ ഫിറ്റ്നസ് എന്നിവയുടെ കൂടി അടിസ്ഥാനത്തിലാണ്, തെരഞ്ഞെടുപ്പ് .
തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആനുകൂല്യങ്ങൾ
പരിശീലനസമയത്ത് 55,000 രൂപ അലവൻസ് സ്റ്റൈപൻഡായി ലഭിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് 56,100 രൂപ ശമ്പളവും മറ്റു അലവൻസുകളുമായി സയന്റിഫിക് ഓഫിസർ/ സി (ഗ്രൂപ്പ് എ) തസ്തികയിൽ നിയമനവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്
Comments