വി. അലോഷ്യസ് ഗോണ്‍സാഗോ
വി. അലോഷ്യസ് ഗോണ്‍സാഗോ. 1568 മാര്‍ച്ച് 9-നാണ് ജനിച്ചത്.യൗവനാരംഭത്തില്‍ തന്നെ ലോകം ഉപേക്ഷിക്കുവാന്‍ തീര്‍ച്ചപ്പെടുത്തിയ അലോഷ്യസിന് ഈ അവസരത്തില്‍ പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ട് ഈശോസഭയില്‍ പ്രവേശിക്കുവാന്‍ കല്പിച്ചു. അലോഷ്യസ് തന്റെ ആഗ്രഹം മാതാപിതാക്കളെ അറിയിച്ചു. എന്നാല്‍, പിതാവിന് മകന്റെ ആഗ്രഹം സ്വീകാര്യമായിരുന്നില്ല. നാല് വര്‍ഷത്തെ പ്രാര്‍ത്ഥനയുടെയും അപേക്ഷയുടെയും ഫലമായി അലോഷ്യസ് 1585 നവംബര്‍ 25-ാം തീയതി ഈശോസഭയില്‍ പ്രവേശിച്ചു.രണ്ട് വര്‍ഷത്തെ നോവിഷ്യേറ്റിനു ശേഷം അദ്ദേഹം സഭയുടെ വ്രതങ്ങള്‍ അനുഷ്ഠിച്ചു. അതിനുശേഷം തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. സെമിനാരിയില്‍ ഏവര്‍ക്കും മാതൃകയായിരുന്നു അലോഷ്യസിന്റെ ജീവിതം. അലോഷ്യസ് തന്റെ ദൈവശാസ്ത്രപഠനം പൂര്‍ത്തിയാക്കാറായപ്പോള്‍ റോമില്‍ മാരകമായ ജ്വരപ്പനി പടര്‍ന്നുപിടിച്ചു. അനേകം ആളുകള്‍ ശുശ്രൂഷിക്കപ്പെടാതെ മരിച്ചുകൊണ്ടിരുന്ന സാഹചര്യത്തില്‍ അവരെ ശുശ്രൂഷിക്കുന്നതിനായി തന്നെയും അനുവദിക്കണമെന്ന് അലോഷ്യസ് അധികാരികളോട് അപേക്ഷിച്ചു. അനുമതി ലഭിച്ച അലോഷ്യസ്, ഉടന്‍തന്നെ സേവനരംഗത്തേയ്ക്ക് പുറപ്പെട്ടു. അധികം താമസിക്കാതെ അദ്ദേഹത്തിനും പനി പിടിപെട്ടു. 1591 ജൂണ്‍ 21-ാം തീയതി അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു
Comments