Foto

ഇന്നത്തെ വിശുദ്ധന്‍ വി.പൗലോസ്

ടാര്‍സൂസില്‍ ജനിച്ച വി.പൗലോസിന്റെ ആദ്യപേര് സാവൂള്‍ എന്നായിരുന്നു യഹൂദമത തത്വങ്ങളില്‍ ജ്ഞാനമുണ്ടായിരുന്ന സാവൂള്‍ ക്രൈസ്തവമതത്തെ ശത്രുതയോടെയാണ് വീക്ഷിച്ചിരുന്നത്. ക്രിസ്ത്യാനികളെ നശിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ അന്വേഷിച്ചിരുന്ന സാവൂള്‍, ക്രിസ്ത്യാനികളെ ജറുസലേമിലേയ്ക്ക് കൊണ്ടുപോയി കൊന്നൊടുക്കുന്നതിനു വേണ്ട അധികാരപത്രം വാങ്ങി പുറപ്പെടവെ, ഡമാസ്‌കസിനു സമീപത്തുവച്ച് പൊടുന്നനെ കുതിരപ്പുറത്തു നിന്ന് നിലംപതിച്ചു.സാവൂള്‍, സാവൂള്‍ നീ എന്തിനാണ് എന്നെ പീഡിപ്പിക്കുന്നത് എന്നൊരു സ്വരവും അദ്ദേഹം ശ്രവിച്ചു. സാവൂള്‍ ചോദിച്ചു: കര്‍ത്താവേ അങ്ങ് ആരാണ് നീ പീഡിപ്പിക്കുന്ന നസ്രായനായ ഈശോയാണു ഞാന്‍.എഴുന്നേറ്റ് നഗരത്തിലേയ്ക്ക് പോവുക എന്നൊരു സ്വരം സാവൂള്‍ വീണ്ടും ശ്രവിച്ചു.നിലത്തു നിന്നെഴുന്നേറ്റ സാവൂളിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഈശോ കല്പിച്ചതനുസരിച്ച് സഹയാത്രികന്റെ സഹായത്തോടെ സാവൂള്‍ നഗരത്തിലെത്തി. മൂന്ന് ദിവസത്തിനു ശേഷം കര്‍ത്താവിന്റെ കല്‍പനയനുസരിച്ച് അനന്യാസ് സാവൂളിന്റെ അടുത്തെത്തി, അദ്ദേഹത്തിന് ജ്ഞാനസ്നാനം നല്കി. ഉടന്‍ സാവൂളിന് കാഴ്ച വീണ്ടുകിട്ടി. തുടര്‍ന്ന് പൗലോസ് എന്ന നാമം സ്വീകരിക്കുകയും ഈശോയാണ് രക്ഷകന്‍ എന്ന് സകലരെയും അറിയിക്കുകയും ചെയ്തു.


 

Comments

leave a reply