Foto

ഇന്നത്തെ വിശുദ്ധന്‍

വി. ജോണ്‍ ഫിഷര്‍ ഇറ്റലിയിലെ കാസറ്റെല്‍ നോവായില്‍ 1469 ലാണ്  ജനിച്ചത്.

1491-ല്‍ വൈദികനായ ജോണ്‍ 1497-ല്‍ മൈക്കള്‍ ഹൗസിന്റെ പ്രിന്‍സിപ്പളായി നിയമിതനായി. 1504-ല്‍ അദ്ദേഹം സര്‍വ്വകലാശാലയുടെ ചാന്‍സലര്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. താമസിയാതെ അദ്ദേഹം മെത്രാനായി അഭിഷിക്തനായി. അദ്ദേഹം തിരഞ്ഞെടുത്തത് ഇംഗ്ലണ്ടിലെ ഏറ്റവും ദരിദ്രരൂപതയായ റൊച്ചെസ്റ്റര്‍ രൂപതയായിരുന്നു. ദരിദ്രരോടുണ്ടായിരുന്ന അതിയായ സ്നേഹമാണ് അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്.ഈ സമയത്ത് ഇംഗ്ലണ്ട് ഭരിച്ചിരുന്നത് ഹെന്റി എട്ടാമനായിരുന്നു. മാര്‍പാപ്പായുടെ അനുവാദത്തോടെ അദ്ദേഹം വിവാഹം കഴിച്ച വിധവയായ സഹോദര ഭാര്യയെ 23 വര്‍ഷങ്ങള്‍ക്കു ശേഷം ഉപേക്ഷിക്കുകയും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു. ഇത് മാര്‍പാപ്പാ അംഗീകരിച്ചില്ല. അതില്‍ രോക്ഷകൂലനായ രാജാവ് ,'ഇംഗ്ലണ്ടിലെ കത്തോലിക്കാസഭയുടെ തലവന്‍ താനാണെന്നും അപ്രകാരം എല്ലാവരും ശപഥം ചെയ്യണമെന്നും' ആജ്ഞാപിച്ചു. രാജാവിന്റെ കല്പനയനുസരിച്ച് പ്രജകള്‍ എല്ലാവരും സത്യവാചകം ഉച്ചരിച്ച് ശപഥം ചെയ്തു. എന്നാല്‍, വി.ജോണ്‍ ഫിഷര്‍ അതിനെ സധൈര്യം എതിര്‍ത്തു. അതിനാല്‍ അദ്ദേഹത്തെ അവര്‍ കാരാഗൃഹത്തിലടച്ചു. അദ്ദേഹത്തിന്റെ സ്വത്തുക്കളെല്ലാം കണ്ടുകെട്ടി. നീണ്ട കാലങ്ങള്‍ അദ്ദേഹത്തിന് കാരാഗൃഹത്തിലെ ക്രൂരപീഡനങ്ങള്‍ സഹിക്കേണ്ടി വന്നു.ഈ സമയത്ത് പോള്‍ മൂന്നാമന്‍ മാര്‍പാപ്പയാണ് വി.ജോണ്‍ ഫിഷറിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തിയത്. ഈ സ്ഥാനകയറ്റം ഹെന്റിയെ കൂടുതല്‍ കോപാകുലനാക്കി. അദ്ദേഹം വിശുദ്ധനെ വധിക്കുവാന്‍ ആജ്ഞാപിച്ചു. 1535 ജൂണ്‍ 22-ാം തീയതിയായിരുന്നു അദ്ദേഹത്തിനെ വധിക്കാന്‍ നിശ്ചയിച്ചത്. വിശുദ്ധന്‍ തന്റെ അന്ത്യനിമിഷങ്ങളിലും സമാധാനപൂര്‍ണ്ണനായും പ്രസന്നവദനനായും കാണപ്പെട്ടു. വധസ്ഥലത്തെ സമീപിച്ച ജോണ്‍ ഫിഷര്‍, തന്റെ രാജ്യത്തിനുവേണ്ടിയും രാജാവിനുവേണ്ടിയും ദൈവത്തോട് പ്രാര്‍ത്ഥിച്ചു. അടുത്ത നിമിഷത്തില്‍ അദ്ദേഹത്തിന്റെ ശിരസ് മഴുവിനാല്‍ ഛേദിക്കപ്പെട്ടു.
 

Comments

leave a reply