Foto

പോട്ട ദേശീയ ബൈബിൾ കൺവെൻഷന് തുടക്കം

ഇടയ ധർമ്മം നിറവേറ്റാൻ അനുകമ്പയുള്ള ജീവിതശൈലി സ്വീകരിക്കണമെന്ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. 5 ദിവസം നീണ്ടുനിൽക്കുന്ന 33-ാം പോട്ട ദേശീയ ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടയ ധർമ്മം നിർവഹിക്കുന്ന നാം ഓരോരുത്തരും താഴ്മയും അനുകമ്പയും പ്രകടമാക്കിയ യേശുവിനെ മാതൃകയാക്കണമെന്നും  തങ്ങളുടെ ദൗത്യം സുതാര്യത, ആന്മാർത്ഥത, വിശ്വസ്തത എന്നിവയോടെ നിർവഹിക്കണമെന്നും അദ്ദേഹം തുടർന്ന് പറഞ്ഞു.


 പ്രൊവിൻഷ്യാൾ ഫാ. പോൾ പുതുവ ബൈബിൾ പ്രതിഷ്ഠ നടത്തി. ഫാ. മാത്യു ഇലവുങ്കൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. മാത്യു തടത്തിൽ, ഫാ. ഡെന്നി മണ്ഡപത്തിൽ, എന്നിവർ വചന പ്രഘോഷണം നടത്തി. ഫാ. ആന്റണി പയ്യപ്പിള്ളിയുടെ കാർമ്മികത്വത്തിലായിരുന്നു ആരാധന ചടങ്ങുകൾ
 

Comments

leave a reply

Related News