Foto

ബിരുദ-ബിരുദാനന്തര പഠനത്തിന് റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പുകൾ

ഡോ. ഡെയ്സൻ പാണേങ്ങാടൻ ,

daisonpanengadan@gmail.com

 

സാങ്കേതികരംഗത്ത് സമർഥരായ യുവജനങ്ങളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ  റിലയൻസ് ഫൗണ്ടേഷൻ നൽകി വരുന്ന സ്കോളർഷിപ്പുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ബിരുദതലത്തിലും ബിരുദാനന്തര ബിരുദതലത്തിലും പഠിക്കുന്നവർക്കാണ് സ്കോളർഷിപ്പ്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി അഭിരുചി പരീക്ഷ/അഭിമുഖം ഉണ്ടാകും. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി: ഫെബ്രുവരി 14 ആണ്.

 

ബിരുദ സ്കോളർഷിപ്പുകൾ

മെറിറ്റ് കം മീൻസ് പരിഗണിച്ച് 5000 പേർക്ക് സ്കോളർഷിപ്പ് അനുവദിക്കും. ബിരുദ പ്രോഗ്രാം കാലയളവിൽ രണ്ടുലക്ഷംരൂപവരെ സാമ്പത്തികസഹായം ലഭിക്കാം. കുടുംബവരുമാനം 15 ലക്ഷം രൂപയിൽ താഴെയാകണമെന്നുണ്ടെങ്കിലും രണ്ടരലക്ഷം രൂപയിൽ താഴെ വരുമാനമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷാർഥി ഏതെങ്കിലും ഫുൾടൈം ബിരുദ പ്രോഗ്രാമിന്റെ ആദ്യ വർഷത്തിൽ പഠിക്കുകയായിരിക്കണം. പ്ലസ്ടു പരീക്ഷയിൽ 60 ശതമാനം മാർക്ക് ലഭിച്ചിരിക്കണം.

 

ബിരുദാനന്തരബിരുദ സ്കോളർഷിപ്പുകൾ

മെറിറ്റ് അടിസ്ഥാനത്തിൽ, പരമാവധി 100 സ്കോളർഷിപ്പുകൾ അനുവദിക്കും. കോഴ്‌സ് കാലയളവിൽ പരമാവധി ആറുലക്ഷംരൂപവരെ ലഭിക്കാം. സ്കോളർഷിപ്പിന്റെ 80 ശതമാനം ഓരോ അക്കാദമിക് വർഷത്തിന്റെയും തുടക്കത്തിൽ സ്കോളർക്ക് ട്യൂഷൻ ഫീസ്, നേരിട്ടുള്ള അക്കാദമിക് ചെലവുകൾ എന്നിവയ്ക്കായി അനുവദിക്കും.ആഗോള വിദഗ്ധരുടെ പ്രഭാഷണങ്ങളിലും വർക്‌ ഷോപ്പുകളിലും പങ്കെടുക്കൽ, മെന്ററിങ്/ഇന്റേൺഷിപ്പ് എന്നിവയ്ക്ക് അപേക്ഷിക്കൽ, വൊളന്റിയറിങ് അവസരങ്ങൾ, അലംനി നെറ്റ്‌വർക്ക് തുടങ്ങിയവയും സ്കോളർമാർക്കു ലഭിക്കാവുന്ന ആനുകൂല്യങ്ങളാണ്. അപേക്ഷകർ , പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമിൽ ആദ്യവർഷ വിദ്യാർഥിയാകണം. പഠനം, കംപ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാത്തമാറ്റിക്‌സ് ആൻഡ് കംപ്യൂട്ടിങ്, ഇലക്‌ട്രിക്കൽ/ ഇലക്‌ട്രോണിക്സ് എൻജിനിയറിങ്, കെമിക്കൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, റിന്യൂവബിൾ ആൻഡ് ന്യൂ എനർജി, മെറ്റീരിയൽ സയൻസ് ആൻഡ് എൻജിനിയറിങ്, ലൈഫ് സയൻസസ് തുടങ്ങിയ മേഖലകളിലൊന്നാകണം. 550-1000 പരിധിയിൽ ഗേറ്റ് സ്കോർ നേടിയവരോ ഗേറ്റ് സ്കോർ ഇല്ലെങ്കിൽ അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ കുറഞ്ഞത് 7.5 സി.ജി.പി.എ. സ്കോർ/നോർമലൈസ് ചെയ്യപ്പെട്ട തത്തുല്യ ശതമാനം മാർക്ക് (കൺവേർഷൻ ഫോർമുല: മാർക്ക് %/9.5) നേടിയവരോ ആകണം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും

www.scholarships.reliancefoundation.org 

 

Comments

leave a reply

Related News