Foto

ചെല്ലാനം തീരസംരക്ഷണം - പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട്, ഹൈക്കോടതി.

ചെല്ലാനം തീരസംരക്ഷണം - പൊതുതാൽപര്യ ഹർജിയിൽ സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട്, ഹൈക്കോടതി.

ചെല്ലാനം മുതൽ ഫോർട്ടുകൊച്ചി വരെയുള്ള പ്രദേശങ്ങളുടെ സംരക്ഷണം ആവശ്യപ്പെട്ട്  നൽകിയ പൊതുതാത്പര്യ ഹർജ്ജിയിൽ സർക്കാരിനോട് ഹർജിയിൽ ഉന്നയിക്കുന്ന വസ്തുതകളോടുളള നിലപാടറിയിക്കാൻ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു.  കഴിഞ്ഞ 15 വർഷത്തോളമായി തീരപ്രദേശത്തെ കടൽ ഭിത്തികളുടെ പുനർനിർമ്മാണവും അറ്റകുറ്റ പണികളും  സ്തംഭിച്ചിരിക്കുന്നതിനാലും കടലാക്രമണത്തെ പ്രതിരോധിക്കാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിൽ  സർക്കാർ പരാജയ പ്പെടുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിലാണ് നാട്ടുകാർ കോടതിയെ സമീപിച്ചത്. 2017 ലെ ഓഖി ദുരന്തത്തിൽ രണ്ട് മരണങ്ങൾ സംഭവിക്കുകയും  പലയിടങ്ങളിലും കടൽ ഭിത്തി പൂർണ്ണമായി തകരുകയും ചെയ്തു.  ഈ പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ ഇടങ്ങളിലായി 5 കിലോമീറ്ററോളം നീളത്തിൽ കടൽഭിത്തി തകർന്ന അവസ്ഥയാണ്.  ആസന്നമായിരിക്കുന്ന മഴക്കാല കെടുതികൾ താങ്ങാൻ ചെല്ലാനം പഞ്ചായത്തിൻ്റെയും കൊച്ചിയുടെയും തീരപ്രദേശ ങ്ങൾക്ക് കഴിയില്ല. 2018 - ൽ ജിയോ ട്യൂബുക്കകൾക്കും 2020 -ൽ കരിങ്കൽ കടൽഭിത്തിക്കുമായി സർക്കാർ 26 കോടി അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തികൾ നടന്നില്ല. മുൻ വർഷങ്ങളിൽ കടൽകയറ്റ മുണ്ടാകുമ്പോൾ അടിയന്തിര താൽക്കാലിക സുരക്ഷ എന്ന പേരിൽ നടത്തിവരുന്ന മണൽ ചാക്ക് നിരത്തൽ പ്രയോജനപ്രദമല്ല. ആയതിനാൽ കരിങ്കൽ കടൽ ഭിത്തികൾ പുനർനിർമ്മിക്കുകയും പുലിമുട്ടുകൾ സ്ഥാപിക്കുകയും മറ്റു ശാസ്ത്രീയ സംരക്ഷണ നടപടികൾ ഉണ്ടാവുകയും ചെയ്യണമെന്ന് ഹർജിയിൽ വശ്യപ്പെട്ടു. തീര സംരക്ഷണത്തിനുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായി കടൽ എന്ന സംഘടന സർക്കാരിന് സമർപ്പിച്ചിട്ടുള്ള നിർദ്ദേശങ്ങളുടെയും  വിവിധ സർക്കാർ ഏജൻസികൾ നടത്തിയിട്ടുള്ള പഠനങ്ങളുടെയും അടിസ്ഥാനത്തിൽ സംരക്ഷണ പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വകയിരുത്താൻ നടപടിയുണ്ടാകണ മെന്നും ഹർജ്ജിയിൽ ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം  കൂടി  വരുന്ന പശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് ഒരുക്കുന്ന സംരക്ഷണത്തെപ്പറ്റി എറണാകുളം ജില്ലാ കളക്ടറോട് മറുപടി നൽകാനും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. തീരത്തു നിന്ന് നീക്കം ചെയ്യുന്ന മണ്ണ് വിൽപ്പന നടത്തുന്നതിലൂടെ കോടിക്കണക്കിന് രൂപയുടെ ലാഭമുണ്ടാക്കുന്ന കൊച്ചിൻ പോർട്ട് ട്രസ്റ്റിൻ്റെ  ക്ഷേമപദ്ധതികളിൽ തീര സംരക്ഷണത്തിനുള്ള ഫണ്ടും വകയിരുത്തണം എന്നതും ഹർജിയിലെ ആവശ്യങ്ങളിലൊന്നാണ്. അവധിക്കാല കോടതി പരിഗണിച്ച ഹർജിയിൽ കോടതി  ഈ മാസം 19 ന് സർക്കാരിനോട് മറുപടി അറിയിക്കാൻ ആവശ്യപ്പെട്ടു. കെയർ  ചെല്ലാനം  പ്രവർത്തകരായ ടി എ ഡാൽഫിൻ, ജോർജ് ബാബു കാളിപ്പറമ്പിൽ , ഡെന്നിസ് വി ആർ എന്നിവരാണ് ഹർജി നൽകിയത്.

അഡ്വ. ഷെറി ജെ  തോമസ്

 

Foto
Foto

Comments

leave a reply

Related News