ഫാദർ ഗ്യൂസ് (ജോസഫ്) ട്രാൻ എൻഗക് തൻ എന്ന ഡൊമിനിക്കൻ പുരോഹിതൻ കുമ്പസാരം കേൾക്കുന്നതിനിടയിൽ കത്തി കുത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ആയിരുന്നു സംഭവം.
കോൻ തുമിൽ നിന്ന് 40 മൈൽ വടക്കുപടിഞ്ഞാറായി ഡാക് മോട്ടിന്റെ എന്ന മിഷൻ കേന്ദ്രത്തിൽ വച്ചാണ് ഫാ. ട്രാൻ ആക്രമിക്കപ്പെട്ടത്. വൈകുന്നേരം അവസാനത്തെ കുർബാനയ്ക്ക് മുമ്പ് അദ്ദേഹം കുമ്പസാരം കേൾക്കുകയായിരുന്നുവെന്ന് കോൻ തും രൂപതാ അധികാരികൾ അറിയിച്ചു .സംഭവത്തിൽ ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അറിയിച്ചു.
1981-ൽ ഹോ ചി മിൻ സിറ്റിയിൽ ജനിച്ച ഫാ. ട്രാൻ, 2010-ൽ തന്റെ വ്രത വാഗ്ദാനങ്ങൾ സ്വീകരിച്ചു. 2018-ൽ പുരോഹിതനായി അഭിഷിക്തനായി.
ജനുവരി 30-ന് കോൺ ടുമിലെ ഡൊമിനിക്കൻ ആശ്രമത്തിൽ ഒരു സംസ്കാര ചടങ്ങ് ഒന്നാം ഘട്ടം നടന്നു.
അദ്ദേഹത്തിന്റെ സംസ്‌കാരം ജനുവരി 31-ന് ബിയാൻ ഹോയിലെ സെന്റ് മാർട്ടിൻ ചാപ്പലിൽ നടക്കും.
Comments