Foto

വൈദികന്‍ കൊല്ലപ്പെട്ടു.


മെക്‌സിക്കോയില്‍ ഗുണ്ടാ സംഘങ്ങള്‍ നടത്തിയ വെടിവയ്പില്‍ ഒരു വൈദികന്‍ കൊല്ലപ്പെട്ടു. 33 വയസുകാരാനയ ഫ്രാന്‍സിസ്‌കന്‍ വൈദികന്‍ ഫാ. ജുവാന്‍ അന്റോണിയോ ഒറോസ്‌കോ അല്‍വാരഡോയാണ് കൊല്ലപ്പെട്ടത്. സകാറ്റെകാസ് സംസ്ഥാനത്തെ വാല്‍പാറാന്‍സോ മുനിസിപ്പാലിറ്റിയിലെ സാന്താ ലൂസിയ ഡി ലാ സിയേര ഇടവകയുടെ വികാരിയായിരുന്നു അദ്ദേഹം.കുര്‍ബാനയ്ക്ക് പോവുകയായിരുന്ന ഫാ. ജൂവാനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരും ഗുണ്ടകള്‍ നടത്തിയ വെടിവയ്പ്പിന്റെ ഇരകളാവുകയായിരുന്നു. അദ്ദേഹത്തോടൊപ്പം എത്രപേര്‍ ഉണ്ടായിരുന്നുവെന്നും അവരും ജീവന്‍ നഷ്ടപ്പെട്ടോ എന്നും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല
 

Comments

leave a reply

Related News