Foto

സി.ബി.എസ്.ഇ.യുടെ ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് 

ഡോ.ഡെയ്‌സന്‍ പാണേങ്ങാടന്‍

'പെണ്‍കുട്ടികള്‍ക്കിടയിലെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതില്‍ രക്ഷിതാക്കളുടെ ശ്രമങ്ങള്‍ തിരിച്ചറിയുന്നതിനും മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും', സി.ബി.എസ്.ഇ.ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പാണ്,ഒറ്റപെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ് .സി.ബി.എസ്.ഇ. നടത്തിയ പത്താം ക്ലാസ് പരീക്ഷയില്‍ 60 ശതമാനമോ അതിലധികമോ മാര്‍ക്കു നേടി സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത സ്‌കൂളില്‍ 11, 12 ക്ലാസുകളില്‍ പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്കാണ്, ഈ സ്‌കോളര്‍ഷിപ്പ്.ഓണ്‍ലൈന്‍ ആയാണ്, അപേക്ഷ സമര്‍പ്പിക്കേണ്ടത്.യോഗ്യരായ വിദ്യാര്‍ത്ഥിനികള്‍ക്ക് ,
ജനുവരി 17 വരെ അപേക്ഷിക്കാനവസരമുണ്ട്. 2022 ജനുവരി 25 ന് മുന്‍പ് , അതാതു സ്‌കൂളുകള്‍ , വിദ്യാര്‍ത്ഥിനികളുടെ ഓണ്‍ലൈന്‍ അപേക്ഷ പരിശോധിച്ച് വിവരങ്ങള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകര്‍, മാതാപിതാക്കളുടെ ഒറ്റപെണ്‍കുട്ടിയായിരിക്കണം.
ഇന്ത്യന്‍ പൗരന്‍മാരും ട്യൂഷന്‍ ഫീസ് 1500 രൂപയില്‍ കൂടാത്ത സി.ബി.എസ്.ഇ. അഫിലിയേറ്റഡ് സ്‌കൂളില്‍ പഠിക്കുന്നവര്‍ക്കുമാണ് , സ്‌കോളര്‍ഷിപ്പ് .

അപേക്ഷാ ക്രമം
സിബിഎസ് പത്താം ക്ലാസ് റോള്‍ നമ്പറും ജനനതീയതിയും ഉപയോ?ഗിച്ചാണ് , നിര്‍ദിഷ്ട വെബ സൈറ്റില്‍ ലോ?ഗിന്‍ ചെയ്യേണ്ടത്. നോട്ടിഫിക്കേഷന് തൊട്ടു താഴെയുള്ള Single girl child scholarship X-2021 REG എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷന്‍ ലിങ്ക് തെരഞ്ഞെടുക്കുക. അപ്പോള്‍ ഓപ്പണ്‍ ചെയ്തു വരുന്ന പുതിയ വിന്‍ഡോയില്‍ ഫ്രെഷ് / റിന്യൂവല്‍ അപേക്ഷ ഫോം തെരഞ്ഞെടുക്കുക. നിര്‍ദ്ദേശങ്ങള്‍ കൃത്യമായി വായിച്ചു നോക്കിയതിന് ശേഷം SGC-X fresh application or renewal എന്നതില്‍ ആവശ്യമായത് ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ആവശ്യപ്പെട്ടിരിക്കുന്ന ഡോക്യുമെന്റ് അപ് ലോഡ് ചെയ്ത് ആപ്ലിക്കേഷന്‍ ഫോം പൂര്‍ണമായും പൂരിപ്പിച്ചതിനു ശേഷം സബ്മിറ്റ് കൊടുക്കുക.അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത്,
പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപകാരപ്പെടും.

അപേക്ഷാ സമര്‍പ്പണത്തിനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും
www.cbse.nic.in

Comments

leave a reply

Related News