ഡോ ഡെയ്‌സന്‍ പാണേങ്ങാടന്‍,
l.സാള്‍ടയര്‍ സ്‌കോളര്‍ഷിപ്
നെതര്‍ലാന്റില്‍ മുഴുവന്‍ സമയ പഠനം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ബിരുദാനന്തര പഠനത്തിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 8000 പൗണ്ട് വരെ ഒരു വര്‍ഷത്തെ ട്യൂഷന്‍ ഫീസായി ലഭിക്കും. സ്‌ക്കോട്ട്‌ലാന്റില്‍ ഉപരിപഠനം പ്രോത്സാഹിപ്പിക്കുന്ന ഈ സ്‌കോളര്‍ഷിപ്പിന് സ്‌കോട്ടിഷ് സര്‍വ്വകലാശാലയില്‍ ഉപരിപഠനത്തിന് അഡ്മിഷന്‍ ലെറ്റര്‍ ലഭിച്ച വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.scotland.org/scholarship
II.ഓറഞ്ച് ടുലിപ്പ് സ്‌കോളര്‍ഷിപ്പ്
നെതര്‍ലാന്റില്‍ അണ്ടര്‍ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ് പഠനത്തിന് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണിത്. ഡച്ച് സര്‍ക്കാര്‍ അംഗീകാരമുള്ള സര്‍വ്വകലാശാലകളില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാനവസരം. അപേക്ഷകര്‍ക്ക്, അതാതു സര്‍വകലാശാലകള്‍ പറയുന്ന നിര്‍ദിഷ്ട യോഗ്യതകളുണ്ടായിരിക്കണം.100% ടൂഷന്‍ ഫീസും ഈ സ്‌കോളര്‍ഷിപ്പിലൂടെ അപേക്ഷകനു ലഭിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
https://www.studyinholland.nl/
Comments