Foto

ആസ്സാമിലെ ദീബ്രുഗാർ രൂപതയ്ക്ക് പുതിയ മെത്രാൻ

ബിഷപ്പ് ജോസഫ് ഐന്‍റ് എസ്. ഡി. ബി. സ്ഥാനമൊഴിഞ്ഞു. ആൽബർട്ട് ഹെംറോം വടക്കു-കിഴക്കൻ ഇന്ത്യയിലെ ദീബ്രുഗാർ രൂപതയുടെ പുതിയ മെത്രാൻ.

ഫാദർ വില്യം നെല്ലിക്കൻ

1. ദീബ്രുഗാറിന്‍റെ പുത്രൻ
ബിഷപ്പ് ആൽബ്രട്ട് ഹേംറോം

രൂപതയെ 25 വർഷക്കാലം സ്തുത്യർഹമായി നയിച്ച ബിഷപ്പ് ജോസഫ് ഐന്‍റ് സഭാനിയമപ്രകാരമുള്ള പ്രായപരിധി 75 വയസ്സെത്തി സമർപ്പിച്ച സ്ഥാനത്യാഗ പത്രിക അംഗീകരിച്ചതിനുശേഷമാണ് പാപ്പാ ഫ്രാൻസിസ് ദിബ്രുഗാർ രൂപതയുടെ പുതിയ നിയമനം നടത്തിയത്. ബിഷപ്പ് ആൽബർട്ട് ഹെംറോം ദീബ്രുഗാറിന്‍റെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി സേവനംചെയ്യവെയാണ് ഫെബ്രുവരി 15-ന് വത്തിക്കാൻ നിയമനം പുറത്തുവിട്ടത്.

2. “സലീഷ്യൻ രൂപത”
ഇന്ത്യയുടെ വടക്കു-കിഴക്കൻ സംസ്ഥാനമായ അസ്സാമിന്‍റെ ഭാഗമാണ് പുരാതനമായ ദീബ്രുഗാർ രൂപത. ഗൗഹാത്തി അതിരൂപതയുടെ കീഴ്-രൂപതയാണിത്. 1951-ൽ സ്ഥാപിതമായതു മുതൽ സലീഷ്യൻ സഭാംഗങ്ങൾ മെത്രാൻ സ്ഥാനത്ത് സേവനംചെയ്ത ദീബ്രുഗാറിന്‍റെ ചരിത്രത്തിൽ സലേഷ്യനല്ലാത്ത പ്രഥമ മെത്രാനാണ് 51 വയസ്സുള്ള ബിഷപ്പ് ആൽബർട്ട് ഹെംറോം. ഇദ്ദേഹം ദീബ്രുഗാർ സ്വദേശിയാണ്.

3. പുതിയ മെത്രാന്‍റെ ജീവിതരേഖ
1969-ൽ ദീബ്രുഗാറിലെ കൊണപതാർ ഗ്രാമത്തിൽ ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം രൂപതാ സെമിനാരിയിൽ പഠിച്ചു.
ഷില്ലോങിലെ ക്രൈസ്റ്റ് കോളെജിൽ തത്വശാത്രവും, ഷില്ലോങിലെ ഓറിയൻസ് കോളെജിൽ ദൈവശാസ്ത്രവും പഠിച്ചു.
1999-ൽ പൗരോഹിത്യം സ്വീകരിച്ചു.
2014-ൽ ബാംഗളൂരിലെ സെന്‍റ് പീറ്റർ സെമിനാരിയിൽ സഭാനിയമം പഠിച്ച് ഡോക്ടർ ബിരുദം കരസ്ഥമാക്കി.
2001-മുതൽ രൂപതയുടെ വിവിധ  സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2003-ൽ രൂപതയുടെ സെന്‍റ് ജോസഫ് മൈനർ സെമിനാരിയുടെ പ്രീഫെക്ടായി രണ്ടുവർഷക്കാലം സേവനംചെയ്തു.
2004-മുതൽ ഓറിയൻസ് സെമിനാരിയിൽ സഭാനിയമങ്ങളുടെ അദ്ധ്യാപകനായി.
2014-ൽ ദീബ്രുഗാർ രൂപതയുടെ ജുഡീഷ്യൽ വികാരിയായി നിയമിതനായി.
2018-ൽ പാപ്പാ ഫ്രാൻസിസ് ദീബ്രുഗാർ രൂപതയുടെ പിൻതുടർച്ചാവകാശമുള്ള സഹായ മെത്രാനായി നിയമിച്ചു (coadjutor auxiliary bishop).

Comments

leave a reply

Related News