Foto

ആമസോൺ മേഖലയിൽ കോവിഡ് മരണങ്ങൾ ഒരു ലക്ഷം കവിഞ്ഞു

ആമസോൺ മേഖലയിൽ
കോവിഡ് മരണങ്ങൾ
ഒരു ലക്ഷം കവിഞ്ഞു

വത്തിക്കാൻ : കോവിഡ് മഹാമാരി ഒരു ലക്ഷത്തിലേറെ കൊന്നൊടുക്കിയ ആമസോൺ മേഖലയിൽ വാക്‌സിനേഷൻ വേഗത്തിലാക്കാനുള്ള ശ്രമം തുടങ്ങിയെന്ന് വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തു. പാൻ ആമസോണിയൻ എക്‌ളേസിയൽ നെറ്റ്‌വർക്കാണ് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇക്കഴിഞ്ഞ തിങ്കാഴ്ച (ജൂലൈ 26) കോവിഡ് മരണ സംഖ്യ ഒരു ലക്ഷം കടന്നുവെന്ന് ഈ നെറ്റ്‌വർക്കാണ് പുറംലോകത്തെ അറിയിച്ചത്.
    പാൻ ആമസോൺ മേഖലയിൽ ഇതിനകം 3,500,761 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. ആമസോണിയൻ മേഖലയിൽ ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, ഗയാന, ഫ്രഞ്ച് ഗയാന, പെറു, സുരിനാം, വെനിസ്വല എന്നീ രാജ്യങ്ങളാണ് ഉൾപ്പെടുന്നത്. ഈ രാജ്യങ്ങളിൽ വാക്‌സിൻ ലഭ്യത തീരെ കുറവാണ്. ഒപ്പം കുത്തിവെപ്പിനെതിരെയുള്ള ദുർപ്രചരണങ്ങളും ആരോഗ്യവകുപ്പ് പ്രവർത്തകരെ വലയ്ക്കുന്നു. ഇവിടെ ലോകാരോഗ്യ സംഘടനയും പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷനും ചേർന്ന് കോവിഡ് ബാധിതർക്ക് സൗജന്യമായി മരുന്ന് ചികിത്സയും നൽകുന്നുണ്ട്. ഒപ്പം ദരിദ്രരായവർക്ക് ജീവസന്ധാരണത്തിനുള്ള പണവും നൽകിവരുന്നു.

Foto
Foto

Comments

leave a reply

Related News