Foto

കോവിഡ് കാലത്തെ എന്റെ സ്‌കൂൾ

✍️ ഇന്‍ഷ അബൂബക്കര്‍
      സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, ബര്‍ണ്ണശേരി

നാലു ചുവരുകള്‍ക്കുള്ളില്‍ പ്രതീക്ഷിക്കാതെ കിട്ടിയ വിലങ്ങുമായി രാവും പകലും ഒരുപോലെ വിരസമായി കടന്നുപോയി. കളിയും ചിരിയും കൂട്ടുകൂടലും ഇനിയൊരിക്കലും ഉണ്ടാവില്ലെന്നും - ലോകം കൈക്കുമ്പിളില്‍ മൊബൈലിന്റെ രൂപത്തില്‍ വട്ടം കറങ്ങുമ്പോള്‍ പ്രതീക്ഷകള്‍ ഇല്ലാത്ത രാവിലേക്ക് ഭയപ്പോടെ നോക്കിയിരുന്ന നാളുകള്‍ക്ക് അറുതിവരുത്തി ആ വാര്‍ത്തയെത്തി. സ്‌ക്കൂള്‍ തുറക്കുന്നു. ഒക്ടോബര്‍ 31ന് ഉറങ്ങാന്‍ സാധിച്ചില്ല മനസ്സ് നിറയെ സ്‌ക്കൂളും കൂട്ടുകാരികളും പിന്നെ നമ്മുടെ പ്രിയപ്പെട്ട  ടീച്ചര്‍മാരും മാത്രമായിരുന്നു രാത്രി, വേഗം കിടന്നു... പിന്നെ ഞെട്ടി എണീറ്റു നോക്കിയപ്പോള്‍ സമയം 2 മണി വീണ്ടും കിടന്നു. വീണ്ടും ഞെട്ടി എണീറ്റു. സമയം 4 മണി പിന്നെ എണീറ്റു കുളിച്ചു ബാഗില്‍ എല്ലാം അടുക്കിവച്ചു മറക്കാതെ ജീവിതത്തിന്റെ ഭാഗമായിപ്പോയ മാസ്‌ക്കും സാനിറ്റൈസറും എടുത്തുവച്ചപ്പോള്‍ എന്തിനെന്നറിയാതെ കണ്ണു നിറഞ്ഞു.. പപ്പയുടെ കൂടെ സ്‌ക്കൂള്‍ ഗേറ്റ് എത്തിയപ്പോള്‍ മനസ്സ് വല്ലാതെ ഇടിച്ചു. കൂട്ടുകാരികളെയും ടീച്ചറെയും ഒക്കെ കണ്ടപ്പോള്‍ വാരിപുണരാന്‍ തോന്നി. ഇല്ല എന്ത് നഷ്ടപ്പെടുത്തിയാലും ലോകമേ, രോഗമേ നീ നമ്മുടെ സ്‌ക്കൂള്‍ ജീവിതം ഇങ്ങനെ ഞങ്ങളില്‍നിന്ന് അടര്‍ത്തിയെടുക്കല്ലേ. ഈ ജീവിതത്തേക്കാള്‍ മഹത്വമായി, മഹത്തരമായി മറ്റൊന്നില്ല. അത് ഞങ്ങള്‍ തിരിച്ചറിഞ്ഞു.

Comments

leave a reply

Related News