Foto

മൂന്നാറിലേക്കുള്ള എന്റെ യാത്ര

 പത്തനംതിട്ട എണ്ണൂറാംവയല്‍, വെച്ചുചിറ  സിഎംഎസ്എല്‍പി

സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി ആര്‍സൂ സൂസന്‍ ജോര്‍ജ് 

 

Hi കൂട്ടുകാരെ ഞാൻ ആർസൂ സൂസൻ ജോർജ്. CMS LP School എണ്ണൂറാംവയൽ, വെച്ചുചിറ യിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്നു. ഞാൻ ഇന്ന് നിങ്ങളോട് പറയുന്നത് മൂന്നാറിലേക്കു ഞങ്ങൾ നടത്തിയ യാത്രയെകുറിച്ചാണ് കേട്ടോ.
കേരളത്തിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ.
സ്വർഗം ഭൂമിയിൽ താണിറങ്ങിയ പോലെ.
പ്രകൃതി തന്റെ ദൃശ്യ ഭംഗി വരച്ചു വച്ചിരിക്കുകയാണ് കേട്ടോ.
ആദ്യ ദിവസം ഞങ്ങൾ താമസിച്ച ചിന്നകനാലിലെ കാഴ്ചകൾ അവർണ്ണനീയം തന്നെയാണ് കേട്ടോ.
 പിറ്റേ ദിവസം  ഞങ്ങൾ പോയത് ഇരവികുളം വഴി മറയൂരിലേക്കാണ്. കൊറോണ കാരണം ഇരവികുളം  നാഷണൽ പാർക്ക് ഒക്കെ അടച്ചിട്ടിരിക്കുകയായിരുന്നു. വരയാടുകളെ കാണണം എന്നുള്ള ഞങ്ങളുടെ മോഹം ഒന്നും നടന്നില്ല കേട്ടോ. മറയൂരിൽ എന്താണെന്ന് അറിയുമോ പ്രത്യേകത? കേരളത്തിൽ ചന്ദനമരങ്ങൾ ഉള്ള വനം ആണത് .
ചന്ദന മരങ്ങൾക്കിടയിലൂടെ ഉള്ള യാത്ര എത്ര രസമായിരുന്നുവെന്നോ.. ഇടയ്ക്കിടെ കാട്ടുപോത്തുകളെ യും മാനുകളെ യും  ഒക്കെ കണ്ടായിരുന്നു ഞങ്ങളുടെ യാത്ര.
പിന്നീട് എത്തിയത് കാന്തല്ലൂരിൽ ആയിരുന്നു. പുരാതന കാലത്തെ നന്നങ്ങാടികളും തൊപ്പിക്കല്ലുകളും ഒക്കെ സംരക്ഷിച്ചിരിക്കുന്ന പ്രദേശമാണത്. കാന്തല്ലൂരിൽ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ആപ്പിൾ തോട്ടങ്ങൾ, സബർജെല്ലി തോട്ടങ്ങൾ, മറ്റനേകം കൃഷി വിളകളും അവിടെയുണ്ട്. കാന്തല്ലൂരിൽ വളരുന്ന ഒരു കുഞ്ഞൻ വെളുത്തുള്ളി ഉണ്ട് കേട്ടോ. അവനെ ഒരെണ്ണം അകത്താക്കിയാൽ മതി. എന്റെ അമ്മോ ഗ്യാസ്ട്രബിൾ ഒക്കെ പമ്പകടക്കും എന്നാണ് മുതിർന്നവർ പറഞ്ഞത്.
പിന്നെ എത്തിയത്  വട്ടവടയിൽ ആണ്.കാർഷിക ഗ്രാമമായ വട്ടവട കേരള-തമിഴ്നാട് അതിർത്തിയിൽ ആണ് സ്ഥിതി ചെയ്യുന്നത്.നമ്മുടെ കേരള സർക്കാർ വട്ടവടയെ വെജിറ്റബിൾ വില്ലേജ് ആയി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ ആദ്യ യാത്രയിലെ വിശേഷങ്ങൾ.

Foto

Comments

leave a reply

Related News