കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പാരിഷ് ഹാളിൽ യുവജനദിനാഘോഷം സംഘടിപ്പിച്ചു. അതിരൂപതാ ചാപ്ലയിൻ ഫാ റ്റീനേഷ് പിണർക്കയിലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടെ ആരംഭിച്ച അതിരൂപത യുവജനദിന ആഘോഷത്തിൽ അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി. തുടർന്ന് അതിരൂപത ജനറൽ സെക്രട്ടറി അമൽ സണ്ണി വെട്ടുകുഴിയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ പാണ്ടിയാംകുന്നേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാർ മാത്യൂ മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ലോക പ്രശസ്ത സഞ്ചാരിയും ലേബർ ഇന്ത്യ പബ്ലിക്കേഷൻസ് എം. ഡി യുമായ സന്തോഷ് ജോർജ് കുളങ്ങര മുഖ്യാതിഥിയായി പങ്കെടുത്തു. അതിരൂപത ചാപ്ലയിൻ ഫാ.റ്റീനേഷ് കുര്യൻ പിണർക്കയിൽ, ഉഴവൂർ ഫൊറോനാ വികാരി ഫാ.അലക്സ് ആക്കപറമ്പിൽ, ഉഴവൂർ ഫൊറോനാ ചാപ്ലയിൻ ഫാ ജിൻസ് നെല്ലിക്കാട്ടിൽ, മോനിപ്പള്ളി യൂണിറ്റ് ചാപ്ലയിൻ ഫാ. മാത്യു ഏറ്റിയേപ്പള്ളിൽ, ഉഴവൂർ ഫൊറോനാ പ്രസിഡന്റ് സബിൻ സണ്ണി, അതിരൂപത സെക്രട്ടറി അമൽ സണ്ണി, മോനിപ്പള്ളി യൂണിറ്റ് പ്രസിഡന്റ് നീതുന ജോമോൻ മംഗലത്ത് എന്നിവർ പ്രസംഗിച്ചു.
യുവജനദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ക്‌നാനായ റാമ്പ് വാക്ക് മത്സരത്തിൽ വിവിധ യൂണിറ്റുകളിൽ നിന്നായി 18 ടീമുകൾ പങ്കെടുത്തു. ചുങ്കം ,മാറിക , തെള്ളിത്തോട് യൂണിറ്റുകൾ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചുങ്കം ഫൊറോനാ ചാപ്ലയിൻ ഫാ. ദീപു ഇറപുറത്ത്, ഇടക്കാട്ട് ഫൊറോനാ ചാപ്ലയിൻ ഫാ സജി മലയിൽപുത്തൻപുര എന്നിവർ ട്രോഫിയും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. അതിരൂപത അഡൈ്വസർ സി ലേഖ, ഭാരവാഹികളായ നിതിൻ ജോസ്,ബെറ്റി തോമസ്,അലൻ ജോസഫ്, അലൻ ബിജു, മോനിപ്പള്ളി യൂണിറ്റ് ഡയറക്ടർ ജോമോൻ ഓടക്കുഴിയിൽ,അഡൈ്വസർ ഡോ സി. ധന്യ, ഭാരവാഹികളായ അയോണ, ജോയൽ ടിജി,ബെൽവിൻ, അൽബിൻ, പ്രോഗ്രാം കൺവീനർ ബിന്റോ ബേബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. രണ്ടായിരത്തിലധികം യുവജനങ്ങൾ ദിനാഘോഷങ്ങളിൽ പങ്കെടുത്തു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ മോനിപ്പള്ളി തിരുഹൃദയ ക്നാനായ കത്തോലിക്ക പാരിഷ് ഹാളിൽ സംഘടിപ്പിച്ച യുവജനദീനാഘോഷം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments