Foto

ഏതുതരം ചൂഷണവും പാപമെന്ന് ഫ്രാൻസിസ് പാപ്പ

ഏതുതരം ചൂഷണവും പാപമെന്ന് ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ : ലോകമെങ്ങും ആരാധകരുള്ള പ്രണയ നോവലുകളുടെ ഗ്രന്ഥകാരനാണ്   മൗറീസിയോ മഗ്ഗിയാനി. തന്റെ രചനകൾ ഗ്രന്ഥരൂപത്തിലാക്കാൻ അടിമകൾക്ക് സദൃശമായ തൊഴിലാളികളെ പാക്കിസ്ഥാനിലുള്ള മുദ്രണാലയങ്ങൾ വിനിയോഗിക്കുന്നുവെന്ന കണ്ടെത്തൽ മഗ്ഗിയാനിക്ക്   വേദനയായി. തന്റെ ഇക്കാര്യത്തിലുള്ള വേദന പങ്കുവെച്ചുകൊണ്ട് മഗ്ഗിയാനി ഫ്രാൻസിസ് പാപ്പയ്ക്ക് ഒരു തുറന്ന കത്തെഴുതി. ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ മഗ്ഗിയാനിയുടെ കത്ത് പ്രസിദ്ധീകരിച്ചു. മഗ്ഗിയാനിയുടെ പാപ്പയോടുള്ള ചോദ്യം ഇങ്ങനെ : അടിമകളുടെ അധ്വാനത്തിൽ സൗന്ദര്യം വിരചിതമാകുന്നത് ശരിയോ തെറ്റോ ? പാപ്പാ ഈ കത്തിന് അതേ വാർത്താപോർട്ടലിലൂടെ മറുപടിക്കത്ത്   പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 9ന് പാപ്പ എഴുതിയ കത്തിൽ ഇത്തരമൊരു കാര്യം പലരും മൂടിവയ്ക്കുകയാണ് പതിവെന്നും താങ്കൾ ഇക്കാര്യം ധീരതയോടെ ലോകത്തെ അറിയിച്ചതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. ആ വാക്കുകൾ എന്നെ ആകർഷിച്ചു. അതൊരു അലസമായ ചോദ്യമല്ല. ഇവിടെ ഒരു മനുഷ്യ വ്യക്തിയുടെ അന്തസ്സാണ് ചോദ്യം ചെയ്യപ്പെടുന്നത്. കോവിഡ് ലോക്ഡൗൺ കാലത്ത് ഉൽപ്പാദിപ്പിക്കപ്പെട്ട ഭക്ഷ്യധാന്യങ്ങൾ മനുഷ്യാവകാശങ്ങൾ ഹനിക്കപ്പെട്ടവരുടെ വിയർപ്പിൽ നിന്നാണെന്ന് ഞാൻ   മനസ്സിലാക്കുന്നു. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം ഏതുതരത്തിലുള്ള ചൂഷണവും പാപമാണ്. അച്ചടിശാലകളിൽ അടിമത്തൊഴിലാളികളെ ഉപയോഗിക്കുന്ന സമ്പ്രദായത്തിനെതിരെ ശക്തമായി പ്രതികരിക്കണം. ഇറ്റലിക്കാരനായ സാഹിത്യകാരനുള്ള മറുപടിക്കത്തിൽ പാപ്പ പറഞ്ഞു.

Foto
Foto

Comments

leave a reply

Related News