Foto

മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷവും അതിരൂപത ദിനവും 20ന്

തൃശൂര്‍:  മാർ ജേക്കബ് തൂങ്കുഴിയുടെ മെത്രാഭിഷേക സുവർണ ജൂബിലിയാഘോഷവും അതിരൂപത ദിനവും 20ന് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടക സമിതി ചെയർമാൻ മോൺ. ജോസ് കോനിക്കര പത്രസമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മാർ ജേക്കബ് തൂങ്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ ലൂർദ് കത്തീഡ്രലിൽ കൃതജ്ഞതാ ബലിയർപ്പിക്കും. കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സന്ദേശം നൽകും.
വൈകുന്നേരം 4.30ന് ലൂര്‍ദ്ദ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ മുഖ്യാഥിയായിരിക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത, മാര്‍ ടോണി നീലങ്കാവില്‍, മന്ത്രി കെ. രാജന്‍, ടി.എന്‍ പ്രതാപന്‍ എം.പി, തൃശൂര്‍ മേയര്‍ എം.കെ. വര്‍ഗീസ്, മോണ്‍. ജോസ് കോനിക്കര എന്നിവര്‍ പ്രസംഗിക്കും. മറ്റു രൂപതകളില്‍നിന്നുള്ള ബിഷപുമാരും ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
1956 ഡിസംബർ 22ന് തലശേരി രൂപതയിൽ വൈദികനായ മാർ ജേക്കബ് തൂങ്കുഴി 1973 മേയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി. 1995 മുതൽ താമരശേരിയിലും 1997 മുതൽ തൃശൂർ അതിരൂപതയിലും സേവനമനുഷ്ഠിച്ചു.മേരിമാതാ മേജർ സെമിനാരി, ജൂബിലി മിഷൻ മെഡിക്കൽ കോളജ്, ജ്യോതി എൻജിനീയറിംഗ് കോളജ്, പാലയൂർ മഹാതീർഥാടനം, ബിഎഡ് ട്രെയിനിംഗ് കോളജ് എന്നി വയുടെ തുടക്കക്കാരനാകാനും മാർ ജേക്കബ് തൂങ്കുഴിക്ക് കഴിഞ്ഞുവെന്ന് പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. മേരി റെജീന പറഞ്ഞു.

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News