Foto

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങിൽ (ഐ.ഐ.പി.) ഓൺലൈൻ ഡിപ്ലോമ

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി.) വിദൂരപഠനരീതിയിൽ നടത്തുന്ന ഡിപ്ലോമ ഇൻ പാക്കേജിങ് പ്രോഗ്രാം (2023-24) പ്രവേശനത്തിന് ഇപ്പോൾ

അപേക്ഷ സമർപ്പിക്കാം. ഡിപ്ലോമ 

പ്രോഗ്രാമിന് ഏഷ്യൻ പാക്കേജിങ് ഫെഡറേഷന്റെ അക്രഡിറ്റേഷനുണ്ട്.  ഒന്നരവർഷമാണ് , പ്രോഗ്രാമിന്റെ ദൈർഘ്യം.അപേക്ഷിക്കാൻ പ്രായപരിധിയില്ല.2023 ജനുവരി ഒന്നിന് കോഴ്സാരംഭിക്കും. 

 

ആർക്കൊക്കെ അപേക്ഷിക്കാം

സയൻസ്, എൻജിനീയറിങ്, ടെക്നോളജി, കൊമേഴ്സ്, ആർട്സ് ബിരുദധാരികൾക്കും എൻജിനീയറിങ്/ടെക്നോളജി ഡിപ്ലോമക്കാർക്കും അപേക്ഷിക്കാനവസരമുണ്ട്. ഇതു കൂടാതെ അപേക്ഷകർക്ക്,

പ്രൊഡക്ഷൻ, പർച്ചേസ്, മാർക്കറ്റിങ്, ക്വാളിറ്റി കൺട്രോൾ തുടങ്ങിയ മേഖലകളിൽ ഒരു വർഷത്തെ വ്യാവസായിക പ്രവൃത്തിപരിചയവും വേണം. 

 

കോഴ്സ് ഫീസ്

മൊത്തം 70,000 രൂപയാണ് കോഴ്സ് ഫീസ്. രണ്ടുതവണകളായി ഫീസടക്കാനവസരമുണ്ട്. തെരഞ്ഞെടുക്കപെടുന്നവർ ആദ്യതവണ 2022 ഡിസംബർ 31-നകവും രണ്ടാമത്തെത്, 2023 ജൂൺ 30-നകവും അടയ്ക്കണം.

 

അപേക്ഷാ ക്രമം

അപേക്ഷാഫോം, പ്രോസ്പക്ടസ് എന്നിവ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി.) ന്റെ വെബ് സൈറ്റിലുണ്ട്.ഐ.ഐ.പി. മുംബൈ, ഡൽഹി, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, അഹമ്മദാബാദ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്ന്, 250 രൂപ ഫീസടച്ച് ഇവ നേരിട്ടും വാങ്ങാം. പൂരി പ്പിച്ച അപേക്ഷ ഡിസംബർ 31-നകം മുംബൈ ഐ.ഐ.പി.യിൽ ലഭിക്കണം. 

 

രജിസ്ട്രേഷൻ ലിങ്ക്

https://iiponline.iip-in.com/UI/Pages/Online-Registration

 

കൂടുതൽ വിവരങ്ങൾക്ക്

https://www.iip-in.com

Comments

leave a reply

Related News