Foto

ജീസസ്സ് ക്രൈസ്റ്റ് എഡിറ്ററായി ഒരു ന്യൂസ്‌പേപ്പര്‍

അനേക സംവത്സരങ്ങള്‍ക്ക് മുമ്പ് ദി ടോപിക്കാ ഡെയ്‌ലി ക്യാപിറ്റല്‍ എന്ന  ദിനപ്പത്രമാണ് വിപണനത്തിന് അസാധാരണ രീതി പരീക്ഷിച്ചത്. 1900 മാര്‍ച്ച് 13ന് വിപുലീകരിക്കപ്പെട്ട ആദ്യ ലക്കം പുറത്തിറക്കുന്ന തിന് മുമ്പു തെന്നെ ഡെയ്‌ലി ക്യാപിറ്റലിന്റെ പ്രചാരം 20,000 ത്തില്‍ നിന്ന് 3,67,000 ആയി കുതിച്ചുയര്‍ന്നു കഴിഞ്ഞിരുന്നു. 
അമേരിക്കയിലെ കാന്‍സാസ് സിറ്റിയില്‍ നിന്നും പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ഒരു ചെറുകിട ദിനപത്രമായിരുന്നു അതുവരെ ടോപിക്ക ഡെയ്‌ലി ക്യാപിറ്റല്‍. അമേരിക്കയുടെ എല്ലാ കോണുകളില്‍ നിന്നും ഓസ്ട്രിയ, ന്യൂസിലാന്റ്, സൗത്ത് ആഫ്രിക്ക, മോസ്‌ക്കോ, ലണ്ടന്‍ എന്നിവിടങ്ങളില്‍ നിന്നുപോലും അന്വേഷണങ്ങള്‍ പത്രാധിപരെ തേടിയെത്തി. ഒറ്റ ദിവസം തെന്ന സര്‍ക്കുലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ 1,00,000 പുതിയ വരിക്കാരുടെ പണം അടയ്ക്കപ്പെട്ടു. ഒരു ചെറിയ നഗരത്തിലെ ചെറിയൊരു പത്രത്തിന് എങ്ങിനെ ഇത്രയേറെ ലോകശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞു. ആ സൂത്രം എന്തെന്നേല്ലേ? പ്രസാധകരായ എഫ്. ഒ. പോപ്പിനോ ഒരു നിര്‍ണ്ണായക തീരുമാനമെടുത്തു. യേശുക്രിസ്തുവിനെ ഒരാഴ്ചത്തേക്ക് പത്രാധിപരാക്കാനായിരുന്നു ആ തീരുമാനം. മാര്‍ച്ച് 13 മുതല്‍ 19 വരെ ക്രിസ്തു നാഥന്റെ ആശയം ഉപയോഗിച്ചായിരിക്കും പത്രം എഡിറ്റ് ചെയ്യുക. ക്രിസ്തു നാഥന്‍ മുഖ്യപത്രാധിപരായിരുന്നാല്‍ എങ്ങിനെയായിരിക്കും പത്രം ഇറങ്ങുക. അതേ മാതൃകയില്‍ ചാള്‍സ് എം.ഷെല്‍ഡന്‍  1896 ല്‍ പ്രസിദ്ധീകരിച്ച ഇന്‍ ഹിസ് സ്റ്റെപ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമാണത്രേ ഈ ആശയം കണ്ടെത്തിയത്. 30 ദശലക്ഷം കോപ്പികളിലേറെ വിറ്റഴിക്കപ്പെട്ടു ആ പുസ്തകം അക്കാലത്തു തെന്ന. പ്രചാരത്തില്‍ ബൈബിളിനു തൊട്ടു പിന്നില്‍ എത്തിയ പുസ്തകമാണ് 'ഇന്‍ ഹിസ് സ്റ്റെപ്‌സ്' എന്ന നോവല്‍. ഇതിന്റെ രചയിതാവ് ടോപിക്ക നിവാസിയായിരുന്നു. പ്രതിഫലം സ്വീകരിക്കാതെ ഒരാഴ്ചത്തേക്ക് മുഖ്യപത്രാധിപരുടെ ചുമതല നിര്‍വ്വഹിക്കാമെന്ന് ഷെല്‍ഡന്‍ സമ്മതിച്ചു.  അതുവഴി ലഭ്യമാകുന്ന സാമ്പത്തിക നേട്ടം കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വയ്ക്കണമെന്ന് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ ആവശ്യം. 
ക്രിസ്തുനാഥന്റെ പത്രത്തെ കുറിച്ചുള്ള വിജ്ഞാപനം സമ്മിശ്ര പ്രതികരണമാണ് ഉളവാക്കിയത്. ക്രിസ്തുവിനെ കച്ചവടത്തിനുവേണ്ടി ഉപയോഗിച്ച ഈ കുതന്ത്രം വീണ്ടും ക്രൂശിക്കുന്നതിന് തുല്യമാണെന്നും മറ്റു ചിലര്‍ അ'ി
പ്രായപ്പെട്ടു. അതിന് ഷെല്‍ഡന്റെ മറുപടി ഇപ്രകാരമായിരുന്നു. യേശുവും ഒരു തൊഴിലാളിയായിരുന്നു. നസ്രേത്തിലും പരിസരപ്രദേശങ്ങളിലുമുള്ള പല വീടുകളിലേയും കസേരകളും മേശകളും കട്ടിലുകളും മറ്റും യേശു നിര്‍മ്മിച്ചിരുന്നു. മുഖ്യപത്രാധിപരുടെ കസേരയില്‍ ഇരിക്കുന്നതിനുമുമ്പ് ഷെല്‍ഡന്‍ മറ്റുചില നിബന്ധനകള്‍കൂടി വച്ചിരുു. വാര്‍ത്ത എന്നു പറഞ്ഞാല്‍ വാര്‍ത്ത തന്നെയായിരിക്കണം. തെല്ലും അതി'ാവുകത്വം ഉണ്ടായിരിക്കാന്‍ പാടില്ല. തൊഴില്‍ സമയത്ത് ആരും പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യരുത്. 
പുതിയ പത്രത്തിന്റെ പ്രാകാശനച്ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാന്‍ ലോകത്തിന്റെ വിവിധ'ഭാഗങ്ങളിലുള്ള 40 പ്രശസ്ത പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാര്‍ വന്നിരുന്നു. പത്രം ഒരു പരാജയമാകുമെന്നായിരുന്നു പൊതുവെയുണ്ടായിരുന്ന ധാരണ. ഏറെ കാത്തിരിപ്പിനുശേഷം ആദ്യലക്കം പുറത്തിറങ്ങിയപ്പോള്‍ ആ ധാരണശരിയാകുമെന്നും തോന്നി. എങ്കിലും ക്രിസ്തു നാഥന്‍ എഡിറ്റ് ചെയ്ത പത്രത്തിന്റെ ഒരു കോപ്പി കൈവശമാക്കുവാനുള്ള ആവേശമായിരുന്നു എല്ലാവര്‍ക്കും. 25 സെന്റ് വിലയിട്ടിരുന്ന പത്രത്തിന് കരിചന്തയില്‍ അറുഡോളര്‍ വരെയായി വില ഉയര്‍ന്നു. ആഗോളതലത്തില്‍ കളക്‌ടേഴ്‌സ് ഐറ്റം എന്ന ഡിമാന്റാണ് പത്രത്തിനുണ്ടായിരുന്നത്. 
ആദ്യലക്കത്തിലെ പ്രധാന വാര്‍ത്ത ഇന്ത്യയില്‍ അക്കാലത്തുണ്ടായിരുന്ന ഒരു ക്ഷാമത്തെകുറിച്ചായിരുന്നു. അസോഷിയേറ്റ് പ്രസ്സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.  ഷെല്‍ഡന്‍ ആ വാര്‍ത്ത ഇപ്രകാരം എഡിറ്റ് ചെയ്ത് ചേര്‍ത്തു. ക്ഷാമബാധിതമായ ഇന്ത്യുടെ ശോചനീയമായ അവസ്ഥയെക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു വാര്‍ത്ത ഇതു രാവിലെ ക്യാപിറ്റലിന്റെ ശ്രദ്ധയില്‍ പെട്ടിരുന്ന. ക്ഷാമത്തിന്റെ 'ഭീകരാവസ്ഥ വിവരണാതീതമാണ് ഓരോ വായനക്കാരനും 10 സെന്റ് വീതം സംഭാവന ചെയ്താല്‍   ആയിരക്കണക്കിന് വ്യക്തികളുടെ ജീവന്‍ നിലനിര്‍ത്താന്‍ നമുക്ക് സാധിക്കും. നമ്മുടെ ഇന്ത്യന്‍ സഹോദരങ്ങളെ സഹായിക്കാന്‍ നമുക്ക് കൈകോര്‍ക്കാം. ദൈവം സൃഷ്ടിച്ച എല്ലാ മനുഷ്യരും ഒരു വിശ്വകുടുംബത്തിലെ അംഗങ്ങളാണ്.
മുഖ്യപത്രാധിപരുടെ അഭ്യര്‍ത്ഥനയ്ക്ക് മികച്ച പ്രതികരണമാണ് ഉണ്ടായത്. ആദ്യ ശേഖരം തെന്ന 1,00,000 ഡോളറിലേറെയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം തന്റെ പത്രത്തിന്റെ ജയപരാജയങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ ഷെല്‍ഡന്‍ പറഞ്ഞു. പത്രപ്രവര്‍ത്തനം മൂലം ഇന്ത്യയിലെ ആയിരക്കണക്കിന് കുഞ്ഞുങ്ങളെ രക്ഷിക്കുവാന്‍ സാധിച്ചെങ്കില്‍ അക്കാരണം കൊണ്ടു മാത്രം ക്യാപിറ്റല്‍ ഒരു വിജയമായിരുന്നുവെന്ന് ഞാന്‍ പറയും. ഏതെങ്കിലും ക്രിസ്തീയ വിഭാഗത്തിന്റെ വാര്‍ത്തകള്‍ക്ക് കാര്യമായ സ്ഥാനമൊന്നും പത്രത്തിനുണ്ടായിരുóിñ. വ്യക്തികളെയും സമൂഹത്തെയും അ'ിമുഖീകരിക്കുന്ന ജീവിതപ്രശ്‌നങ്ങള്‍ക്കായിരുന്നു മുന്‍ഗണന. ജയില്‍ നവീകരണം, സോഷ്യലിസം, സ്ത്രീപീഡനം, യുദ്ധം തുടങ്ങിയവയൊക്കെ ചര്‍ച്ചചെയ്യപ്പെട്ട വിഷയങ്ങളായിരുന്നു. 
ഗോസിപ്പിനും കൗതുകവാര്‍ത്തകള്‍ക്കുമൊന്നും പത്രത്തില്‍ സ്ഥാനമുണ്ടായിരുóിñ. ചൂതാട്ടമാണെന്നുള്ള ന്യായീകരണത്താല്‍ സ്റ്റോക്ക് മാര്‍ക്കറ്റിലെ വാര്‍ത്തകള്‍ക്ക് ഷെല്‍ഡന്‍ വിലക്ക് കല്പിച്ചു. എന്നാല്‍ കുറ്റകൃത്യങ്ങളുടെ വാര്‍ത്തകള്‍ പത്രത്തിലുണ്ടായിരുന്നു. ബൈബിളില്‍ കൊലപാതകങ്ങള്‍ ഉള്‍പ്പടെയുള്ള സം'-വങ്ങള്‍ ഉണ്ടെന്നുള്ളതാണത്രേ കാരണം. അവസാന ലക്കത്തിന്റെ ആദ്യപേജില്‍ തെന്ന ഷെല്‍ഡന്റെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോറി പ്രത്യക്ഷപ്പെട്ടു. രണ്ടു കോളത്തിലായി കൊടുത്തിരുന്ന ഗിരിപ്രഭാഷണമായിരുന്നു അത്. പരീക്ഷണം പൂര്‍ത്തിയായികഴിഞ്ഞ് ഒന്നൊന്നരവര്‍ഷത്തോളം അതിനെ പുകഴ്ത്തികൊണ്ടുള്ള കത്തുകള്‍ പ്രസാധകര്‍ക്ക് ല'ിച്ചുകൊണ്ടിരുന്നുവത്രേ..! 
ചാള്‍സ് എം. ഷെള്‍ഡന്‍ (1857-1946) 
ഷെല്‍ഡന്‍ ഒരു അമേരിക്കന്‍ സാമൂഹിക പരിഷ്‌കര്‍ത്താവും സുവിശേഷകനുമായിരുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍സിന്റെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പോരാടുകയും അവരുടെ സാമൂഹിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത വ്യക്തികൂടിയായിരുന്നു. 
ഇദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട പ്രചോദനാത്മകമായ നോവലാണ് 'ഇന്‍ഹിസ് സ്സെപ്‌സ്'. ന്യൂയോര്‍ക്കയിലായിരുന്നു ഷെല്‍ഡന്റെ ജനനം. ഫിലിപ്‌സ് അക്കാദമി. ബ്രൗണ്‍ യൂണിവേഴ്‌സിറ്റി, ആന്‍ നോര്‍വര്‍ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ പഠനം നടത്തി. 
1896-ലാണ് ഈ നോവല്‍  എഴുതുന്നത്. ആദ്യപതിപ്പ് 30,000,000 ലേറെ പ്രതി
കള്‍ വിറ്റഴിഞ്ഞു. അവന്റെ ചുവടുപിടിച്ച് യേശു എന്തു ചെയ്യും.  
അന്ന്   ശരിയായ രീതിയില്‍ പകര്‍പ്പവകാശം രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അത് മറ്റു പ്രസാധകര്‍ മുതലാക്കി. രചയിതാവിന് റോയല്‍റ്റി നല്‍കാതെ പുസ്തകം പ്രസിദ്ധീകരിച്ചു. അങ്ങിനെ കുറഞ്ഞ വിലക്ക് വില്‍ക്കാന്‍ ഒന്നിലധികം പ്രസാധകര്‍ ഉണ്ടായി. വലിയ വില്‍പ്പനയ്ക്ക് ഇത് കാരണമായി. എന്തെങ്കിലും ഒന്നു സംഭവിച്ചാല്‍ അത് യേശു ആയിരുന്നെങ്കില്‍ എന്തു ചെയ്യും? ഇത് സ്വയം ചോദിക്കാതെ ഒന്നും ചെയ്യരുത് ഈ വെല്ലുവിളി 
നോവലിന്റെ വിഷയവും പ്ലോട്ടിന്റെ പ്രേരക ശക്തിയുമായിരുന്നു. 

 

എഡിറ്റര് എം.ഷെല്‍ഡന്‍  1896 ല്‍ പ്രസിദ്ധീകരിച്ച ഇന്‍ ഹിസ് സ്റ്റെപ്‌സ് എന്ന പുസ്തകത്തില്‍ നിന്നുമാണത്രേ ഈ ആശയം

✍️ജോഷി ജോർജ്ജ് 

Comments

leave a reply

Related News