കേരളത്തിൻറെ വികസനത്തെ ആഴത്തിൽ അപഗ്രഥിക്കാൻ കെസിബിസി അല്മായ കമ്മീഷൻറെ ആഭിമുഖ്യത്തിൽ 2021 ഫെബ്രുവരി 20, 21 തീയതികളിൽ പാലാരിവട്ടം പിഒസിയിൽ പഠനശിബിരം സംഘടിപ്പിക്കുന്നു. വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനോടൊപ്പം ഓഖിയും നിപ്പയും പ്രളയവും കോവിഡും തളർത്തിയ കേരളത്തിൻറെ അതിജീവന സാധ്യതകളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും പഠനശിബിരം രൂപപ്പെടുത്തും കൃഷിയും മറ്റു തൊഴിലിടങ്ങളും, പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കും.
കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ ജേക്കബ് ജി പാലയ്ക്കപ്പിള്ളി ആണ് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ. അല്മായ കമ്മീഷൻ സെക്രട്ടറി പി കെ ജോസഫ് ആണ് പ്രോഗ്രാം കമ്മിറ്റിയുടെ ജനറൽ കൺവീനർ.
ഫെബ്രുവരി 20 ശനിയാഴ്ച ആഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കും. കെസിബിസി പ്രസിഡൻറ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്യും. കെസിബിസി വനിതാ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോക്ടർ ജോസഫ് കാരിക്കശ്ശേരി അധ്യക്ഷൻ ആകുന്ന സമ്മേളനത്തിൽ കേരളത്തിൻറെ ബഹുമാനപ്പെട്ട ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും.
11.30 ന് "കൃഷിയും സമ്പദ് വ്യവസ്ഥയും" എന്ന വിഷയത്തെ അധികരിച്ച് കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി റിട്ടയേഡ് പ്രൊഫസർ ഡോ. ജോസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തും ഡോ. മേരി റെജീന "കാർഷിക ഗവേഷണ സാധ്യതകളെപ്പറ്റിയും" അഡ്വക്കേറ്റ് ബിനോയ് തോമസ് "വാങ്ങുന്നതിൽ നിന്ന് നട്ടുവളർത്തുന്നതിലേക്ക്" എന്ന വിഷയത്തെ പറ്റിയും ശ്രീ അലക്സ് ഒഴുകയിൽ "കാർഷിക സംരംഭകത്തെ" പറ്റിയും സംസാരിക്കും. സിസ്റ്റർ ജസീന എസ് ആർ എ മോഡറേറ്റർ ആകുന്ന സമ്മേളനം കെസിബിസി ഇ ജെ പി ഡി കമ്മീഷൻ സെക്രട്ടറി ഫാദർ ജേക്കബ് മാവുങ്കൽ ഏകോപിപ്പിക്കും.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് 1. 30ന് "അതിജീവനത്തിന്റെ നവ സാധ്യതകൾ" എന്ന വിഷയത്തിൽ ശ്രീ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. മുൻ കേരള അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ എം ബി ജോസഫ് ഐഎഎസ് "അടിസ്ഥാന സൗകര്യ വികസനത്തെപ്പറ്റിയും", ശ്രീ ഡെന്നി തോമസ് വട്ടക്കുന്നേൽ "വിനോദസഞ്ചാരത്തിന്റെ സാധ്യതകളെപ്പറ്റിയും വെല്ലുവിളികളെ പറ്റിയും" പ്രൊഫസർ ജിബി വർഗീസ് "സംരംഭകത്ത്വതിന്റെ നൂതന സാധ്യതകളെപ്പറ്റിയും" വിഷയങ്ങൾ അവതരിപ്പിക്കും. പ്രശസ്ത തിരക്കഥാകൃത്ത് ശ്രീ ജോൺ പോൾ മോഡറേറ്റർ ആകുന്ന സമ്മേളനം കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരുമ്പിനിക്കൽ ഏകോപിപ്പിക്കും.
ശനിയാഴ്ച മൂന്നുമണിക്ക് "മത്സ്യസമ്പത്തും അതിജീവന സാധ്യതകളും" എന്ന വിഷയത്തിൽ ഫിഷറീസ് സെക്ടർ സോഷ്യൽ സയൻറിസ്റ്റ് ശ്രീ എ ജെ വിജയൻ മുഖ്യപ്രഭാഷണം നടത്തും. ശ്രീ ചാൾസ് ജോർജ് "മത്സ്യവും ദേശീയ വികസനവും" എന്ന വിഷയത്തിലും ശ്രീ ജോസഫ് ജൂഡ് "അസംഘടിത തൊഴിലാളികളുടെ ഭാവി" എന്ന വിഷയത്തിലും ശ്രീ പി ആർ കുഞ്ഞച്ചൻ "തൊഴിലാളി ക്ഷേമവും നിലനിൽപ്പും" എന്ന വിഷയത്തിലും പ്രതികരണങ്ങൾ നടത്തും. ഫാദർ സേവ്യർ കുടിയാംശ്ശേരി മോഡറേറ്റ് ചെയ്യുന്ന സമ്മേളനം കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാദർ പോൾസൺ സിമേതി ഏകോപിപ്പിക്കും.
ശനിയാഴ്ച വൈകിട്ട് ആറുമണിക്ക് "ദുരന്തനിവാരണ സംവിധാനങ്ങളും വെല്ലുവിളികളും" എന്ന വിഷയത്തിൽ എസ് ഡി എം എ സ്റ്റേറ്റ് പ്രോജക്ട് ഓഫീസർ ഡോക്ടർ ജോ ജോർജ്ജ് മുഖ്യപ്രഭാഷണം നടത്തും. "ദുരന്തനിവാരണത്തിലെ ഗവേഷണ സാധ്യതകളെപ്പറ്റി" ഡോക്ടർ ജ്യോതി കൃഷ്ണൻ, "ദുരന്തനിവാരണത്തിലെ ആധുനികരണത്തെപ്പറ്റി" ശ്രീ കെ വി അംബ്രോസ്, "പെട്ടിമുടിയുടെ പശ്ചാത്തലത്തിൽ മലയോര ദുരന്തനിവാരണത്തെപ്പറ്റി" ഫാദർ ഷിന്റോ വെള്ളിപറമ്പിൽ എന്നിവർ വിഷയ പ്രതികരണങ്ങൾ നടത്തും. കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോഡറേറ്റർ ആകുന്ന സമ്മേളനം കെസിബിസി യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാദർ സ്റ്റീഫൻ തോമസ് ഏകോപിപ്പിക്കും.
ശനിയാഴ്ച രാത്രി എട്ടു മുപ്പതിന് ഓപ്പൺ ഫോറം നടക്കും ശ്രീ ബെന്നി ആൻറണി, ശ്രീ ബെന്നി പാപ്പച്ചൻ എന്നിവരാണ് അവതാരകർ ഫാദർ ബിജോയ് മരോട്ടിക്കൽ മോഡറേറ്ററായിരിക്കും
ഫെബ്രുവരി 21ന് ഞായറാഴ്ച രാവിലെ 9 മണിക്ക് "ഉന്നത വിദ്യാഭ്യാസത്തിൻറെ നവ ചക്രവാളം" എന്ന വിഷയത്തിൽ എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. സാബു തോമസ് മുഖ്യപ്രഭാഷണം നടത്തും. "ഉന്നത വിദ്യാഭ്യാസം - തൊഴിലധിഷ്ഠിത വീക്ഷണം" എന്ന വിഷയത്തിൽ ഡോക്ടർ ഷൈനി പാലാട്ടിയും, "വിവരസാങ്കേതികവിദ്യയും ഉന്നതവിദ്യാഭ്യാസവും" എന്ന വിഷയത്തിൽ ശ്രീ ജോയി സെബാസ്റ്റ്യനും, "ഉന്നത വിദ്യാഭ്യാസം - സ്ത്രീപക്ഷ വീക്ഷണം" എന്ന വിഷയത്തിൽ ഡോ. ലിസ്ബ യേശുദാസും പ്രതികരണങ്ങൾ നടത്തും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ദിലീപ് കുമാർ മോഡറേറ്റർ ആകുന്ന സമ്മേളനം കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ സെക്രട്ടറി ഫാദർ ചാൾസ് ലിയോൺ ഏകോപിപ്പിക്കും.
ഞായറാഴ്ച രാവിലെ 10 45 ന് "സാമൂഹികനീതിയും വികസനവും" എന്ന വിഷയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രൊഫസർ കെ എം ഫ്രാൻസിസ് (ന്യൂനപക്ഷ വിഭാഗങ്ങൾ) ഡോ. ബിജു (ഇതര പിന്നോക്ക വിഭാഗങ്ങൾ) ഷെവലിയർ സിബി വാണിയപുരക്കൽ (പ്രവാസികൾ) ശ്രീ ജയിംസ് (ദളിതർ) എന്നിവർ വിഷയാവതരണം നടത്തും. കെസിവൈഎം സംസ്ഥാന പ്രസിഡൻറ് ശ്രീ എഡ്‌വേഡ് രാജു മോഡറേറ്റർ ആകുന്ന സമ്മേളനം എസ്‌സി /എസ് ടി/ ബി സി കമ്മീഷൻ സെക്രട്ടറി ഫാദർ ഷാജ് കുമാർ ഏകോപിപ്പിക്കും.
ഞായറാഴ്ച 12 മണിക്ക് നടക്കുന്ന സമ്മേളനത്തിൽ "ആരോഗ്യം അവകാശവും കടമയും" എന്ന വിഷയത്തിൽ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് പ്രിൻസിപ്പാൾ ഡോക്ടർ ബെറ്റ്സി തോമസ് മുഖ്യപ്രഭാഷണം നടത്തും. "ജനകീയമാകേണ്ട ആരോഗ്യത്തെപ്പറ്റി" ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറവും "സാധാരണക്കാരന്റെ ആരോഗ്യപരിപാലനത്തെപ്പറ്റി" ഡോക്ടർ ബെന്നി ജോസഫ് നീലങ്കാവിലും "മഹാമാരികളും കേരളവും വരുംകാലങ്ങളിൽ" എന്ന വിഷയത്തെപ്പറ്റി ഡോക്ടർ അതുൽ ജോസഫും വിഷയങ്ങൾ അവതരിപ്പിക്കും. സി. ഡോ. ആനി ഷീല സി റ്റി സി മോഡറേറ്റർ ആകുന്ന സമ്മേളനം കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സൈമൺ പള്ളുപ്പേട്ട ഏകോപിപ്പിക്കും.
ഞായർ ഉച്ചയ്ക്ക് 2.15ന് ഉള്ള ഓപ്പൺ ഫോറത്തിൽ ശ്രീ പി സി ജോർജ്ജ് കുട്ടിയും അഡ്വക്കേറ്റ് ജസ്റ്റിൻ ഹരിപ്പാടും ആണ് അവതാരകർ. കേരള കാത്തലിക് കൗൺസിൽ സെക്രട്ടറി അഡ്വക്കേറ്റ് ജോജി ചിറയിൽ ആണ് മോഡറേറ്റർ.
ഞായർ 2,45 ന് ആണ് സമാപനസമ്മേളനം : കേരളത്തിൻറെ ബഹുമാനപ്പെട്ട ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി കെ കെ ശൈലജ ടീച്ചർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷനാകുന്ന സമ്മേളനത്തിൽ ശ്രീ ഹൈബി ഈഡൻ എംപി മുഖ്യപ്രഭാഷണം നടത്തും. കെ എൽ സി എ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി തോമസ് വികസനരേഖ അവതരണം നടത്തും. സമ്മേളനത്തിൽ അഡ്വക്കേറ്റ് ബിജു പറയനിലം, ശ്രീ ആൻറണി നൊറോണ, ശ്രീ വി പി മത്തായി എന്നിവർ പ്രസംഗിക്കും ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് വർഗീസ് കോയിക്കര നന്ദി രേഖപ്പെടുത്തും.
ഞായറാഴ്ച നാല് മണിയോട് കൂടി ദ്വിദിന കേരള പഠനശിബിരം അവസാനിക്കും.
✍️ തയ്യാറാക്കിയത് - ജോമോൻ ജോ
Comments