Foto

കേരളം മഴക്കെടുതിയില്‍  രണ്ട് കുട്ടികളടക്കം മൂന്ന്  പേര്‍ മരിച്ചു.


കേരളം മഴക്കെടുതിയില്‍ 
രണ്ട് കുട്ടികളടക്കം മൂന്ന്  പേര്‍ മരിച്ചു.


തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് കുട്ടികളും ഒരു വയോധികനുമാണ് ഇന്ന് മരിച്ചത്. കൊല്ലം തെന്മല നാഗമലയിലാണ് തോട്ടില്‍ വീണ് വയോധികന്‍ മരിച്ചത്. നാഗമല സ്വദേശി ഗോവിന്ദരാജ് (65) ആണ് അപകടത്തില്‍ പെട്ടത്. തോട് മുറിച്ചുകടക്കുന്നതിനിടെ തോട്ടിലേക്ക് വീഴുകയായിരുന്നു. കനത്ത മഴയില്‍ തോട്ടില്‍ വെള്ളം ഉയര്‍ന്നിരുന്നു.കനത്ത മഴയില്‍ മലപ്പുറം ജില്ലയിലെ കരിപ്പൂരില്‍ മാതംകുളം എന്ന സ്ഥലത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികള്‍ മരിച്ചു. ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
സമീപത്ത് പണി നടന്നുകൊണ്ടിരുന്ന ഒരു വീടിന്റെ മതില്‍ അടുത്തുള്ള വീടിനു മുകളിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കുട്ടികള്‍ മരിച്ചത്. നാട്ടുകാരും അഗ്‌നിശമനസേനയും എത്തി കുട്ടികളുടെ ശരീരം പുറത്തെടുത്ത് മോര്‍ച്ചറിയിലേക്ക് മാറ്റി.അതേസമയം മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 0495 2371002, ടോള്‍ ഫ്രീ നമ്പര്‍: 1077. കേരളത്തില്‍ ഇന്ന് മഴ ശക്തമാവുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.കോഴിക്കോട് താലൂക്കില്‍ നാല് സ്ഥലങ്ങളില്‍ ക്യാമ്പുകള്‍ തുറന്നു. വേങ്ങേരി വില്ലേജില്‍ സിവില്‍സ്റ്റേഷന്‍ യു.പി സ്‌കൂള്‍, വേങ്ങേരി യു.പി സ്‌കൂള്‍, പ്രൊവിഡന്‍സ് കോളേജ് എന്നിവിടങ്ങളിലും പുതിയങ്ങാടി വില്ലേജില്‍ പുതിയങ്ങാടി ജി.എം.യുപി സ്‌കൂളിലുമാണ് ക്യാമ്പ് സജ്ജമാക്കിയിട്ടുള്ളത്.
പുതിയങ്ങാടി, പന്തീരങ്കാവ്, നെല്ലിക്കോട്, കച്ചേരി, ചേവായൂര്‍ , വളയനാട്, വേങ്ങേരി വില്ലേജുകളിലാണ് മഴവെളളം കൂടുതലായും കയറിയിരിക്കുന്നത്. ഇവിടെയുള്ള ആളുകളില്‍ കുടുംബ വീടുകളിലേക്ക് പോവാന്‍ കഴിയാത്തവര്‍ക്കാണ് ക്യാമ്പ് സജ്ജമാക്കിയത്. കോഴിക്കോട് തടമ്പാട്ട് താഴത്ത് കനത്ത മഴയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. തടമ്പാട്ട് താഴം വഴിയുള്ള ഗതാഗതം തിരിച്ചു വിടുകയാണ്. മാര്‍ക്കറ്റിലെ മുഴുവന്‍ കടകളിലും വെള്ളം കയറിയിട്ടുണ്ട്.കനത്ത മഴയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ തകര്‍ന്നു. അയനിക്കാട്  പുല്ലിതൊടിക ഉമ്മറിന്റെ വീടിനും കിണറിനും മുകളിലേക്കാണ് മതില്‍ ഇടിഞ്ഞു വീണത്. മതില്‍ ഇടിഞ്ഞു വീണെങ്കിലും ആളപായമില്ല. മലപ്പുറം എടപ്പാള്‍ പൂക്കരത്തറയില്‍ മാടമ്പിവളപ്പില്‍ അബ്ദുള്‍ റസാഖിന്റെ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. മലപ്പുറം കോട്ടക്കുന്ന് ഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളായ 13 കുടുംബങ്ങളെ മലപ്പുറം എം.എസ്.പി ഇംഗ്ലീഷ്മീഡിയം സ്‌കുളിലേയ്ക്ക് മാറ്റി പാര്‍പ്പിച്ചു. മലപ്പുറം കാളികാവില്‍ കനത്ത മഴയില്‍ ഒരു വീട് തകര്‍ന്നു. വലിയപറമ്പ് ഉമ്മറിന്റെ വീടാണ് തകര്‍ന്നത്. ഉമ്മറിനോടും  കുടുംബത്തോടും  സുരക്ഷിത സ്ഥാനത്തേക്ക്  മാറിത്താമസിക്കുവാന്‍ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കി. മലപ്പുറം താനൂര്‍ ശോഭപ്പറമ്പ് സ്‌കൂളിലും മഞ്ചേരി ജിയുപിഎസ് ചുള്ളക്കാടിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. താനൂര്‍ വില്ലേജിലെ നടക്കാവില്‍ വെള്ളക്കെട്ടില്‍ അകപ്പെട്ട ഒരൂ കുടുംബത്തിലെ 6 അംഗങ്ങളെ ഫയര്‍ ഫോഴ്സും ട്രോമകെയര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കുടുംബത്തെ താനൂര്‍ ശോഭ പറമ്പ് സ്‌കൂള്‍ ക്യാമ്പിലേക്ക് മാറ്റി.
ഏനാമാവ് റെഗുലേറ്റര്‍ വഴി വെള്ളം പൂര്‍ണമായും കടലിലേക്ക് ഒഴുകുന്നു. തൃശൂര്‍ നഗരത്തില്‍ വെള്ളക്കെട്ട് സാധ്യതയില്ലെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. അടിയന്തര സാഹചര്യം നേരിടാന്‍ ചാലക്കുടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0480 2705800, 8848357472 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് താഴുന്ന പ്രവണത കാണിക്കുന്നതിനാല്‍ പറമ്പികുളത്തു നിന്ന് തുറന്നു വിടുന്ന ജലത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. മഴ ശക്തമായ സാഹചര്യത്തില്‍ ചാലക്കുടി പുഴയുടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴുപ്പിക്കുന്നുണ്ട്. ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍, ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടര്‍ ഐ ജെ മധുസൂദനന്‍, തഹസില്‍ദാര്‍ ഇ എന്‍ രാജു എന്നിവര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം ചാലക്കുടിയിലെത്തിയിട്ടുണ്ട്. താലൂക്ക് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ചാലക്കുടി താലൂക്കില്‍ പരിയാരം വില്ലേജ് സെന്‍സെബാസ്റ്റ്യന്‍ സ്‌കൂള്‍, കുറ്റിക്കാട് ദുരിതാശ്വാസ ക്യാമ്പില്‍ 4 കുടുംബങ്ങളിലെ 14 അംഗങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കിഴക്കേ ചാലക്കുടി കുറ്റാടം പാടം, കോടശ്ശേരി വില്ലേജ്, മേലൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ആളുകള്‍ ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. മൂവാറ്റുപുഴയാറില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പ്രദേശത്ത് ജാഗത തുടരുകയാണ്. ജലനിരപ്പ് ഫ്‌ലഡ് വാണിംഗ് ലെവലിന് മുകളിലാണിപ്പോള്‍ ഉള്ളത്.  നിലവിലെ ജലനിരപ്പ് 9.965 മീറ്ററാണ്.  വാണിംഗ് ലെവല്‍ 9.015 മീറ്ററും. 

Foto

Comments

leave a reply

Related News