Foto

കിൻഫ്ര പാർക്കിൽ വൻ തീപിടിത്തം; തീയണക്കാനുള്ള ശ്രമത്തിനിടെ അഗ്നിരക്ഷാസേനാംഗം മരിച്ചു

തിരുവനന്തപുരം : തുമ്പ കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തം. കെമിക്കലുകളും അനുബന്ധ വസ്തുക്കളും സൂക്ഷിച്ചിരുന്ന കെട്ടിടം ഏകദേശം പൂർണമായും കത്തി നശിച്ചു. ബ്ലീച്ചിങ് പൗഡറിനാണ് തീപിടിച്ചതെന്നാണു ആദ്യ നിഗമനം.സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണ് തീപിടിച്ച സമയത്ത് അവിടെ ഉണ്ടായിരുന്നതെന്നാണ് സൂചന. ഗോഡൗൺ പുലർച്ചെ 1.30 ഓടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.

തീയണയ്ക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അഗ്നിരക്ഷാസേനാംഗം മരിച്ചു. ചാക്ക യൂണിറ്റിലെ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രഞ്ജിത്ത് (32) ആണ് മരിച്ചത്.രഞ്ജിത്ത് ആറ് വർഷമായി ഫയർഫോഴ്സ് ജീവനക്കാരനാണ്. തീ പടരുന്നതിനിടെ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിയ അദ്ദേഹത്തെ ഏറെനേരം ശ്രമിച്ചാണ് പുറത്തെത്തിക്കാനായത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ നിങ്ങളുടെ വിരൽതുമ്പിൽ

Comments

leave a reply

Related News