Foto

അന്താരാഷ്ട്ര പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ച് അവബോധനപ്രവർത്തനവുമായി കാരിത്താസ് ഹോസ്പിറ്റൽ

അന്താരാഷ്ട്ര പാർക്കിൻസൺസ് ദിനത്തോടനുബന്ധിച്ച് കാരിത്താസ് ഹോസ്പിറ്റലിൽ ഏപ്രിൽ 10 ബുധനാഴ്ച, വൈകുന്നേരം 3 മണിക്ക് "Unite for Parkinsons" പേഷ്യന്റ് മീറ്റ് സംഘടിപ്പിച്ചു.

സീനിയർ കൺസൾട്ടന്റ് ന്യൂറോളജി ഡോ. ജോസഫ് സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച പരിപാടിയിൽ Rev. Fr. ഡോ. ബിനു കുന്നത്ത് അധ്യക്ഷ പ്രസംഗം നടത്തി. മെഡിക്കൽ ഡയറക്ടർ ഡോ. ബോബി എൻ എബ്രഹാം ആശംസകളും, ഡോ. വൈശാഖ കെ വി (Consultant - Neurology and movement disorder ) നന്ദിയും അർപ്പിച്ചു.

"പാർക്കിൻസൺസ് രോഗം - ഒരു സമഗ്രമായ അവലോകനം" എന്ന വിഷയത്തിൽ നടന്ന ന്യൂറോളജി പാനൽ ഡിസ്കഷനിൽ ഡോ. ജോസഫ് സെബാസ്റ്റ്യൻ മോഡറേറ്റർ ആയിരുന്നു. ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കാട്രി, ഡയറ്റ് എന്നീ വിഷയങ്ങളിൽ ഡോ. ഷീല മേരി വർഗീസ്, ഡോ. ഡെൽന കുര്യൻ, ഡോ. ചിക്കു മാത്യു, ഡോ. രമ്യ പോൾ മുക്കത്ത് എന്നിവർ പ്രഭാഷണം നടത്തി. സംഗമത്തിൽ നൂറോളം രോഗികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.

Comments

leave a reply

Related News