Foto

വർഗ്ഗീയ ധ്രുവീകരണ ത്തെ കേരളം പ്രതിരോധിക്കണം : ബിഷപ്പ് ഡോ അലക്സ് വടക്കുംതല

വർഗ്ഗീയ ധ്രുവീകരണ ത്തെ കേരളം പ്രതിരോധിക്കണം : ബിഷപ്പ് ഡോ അലക്സ് വടക്കുംതല

കൊച്ചി: ഇന്നത്തെ സാഹചര്യങ്ങളിൽ സമൂഹം ഗൗരവമായ പ്രതിസന്ധിയെ നേരിടുകയാണ്. അപകടകരമായ വിധം വർഗ്ഗീയ ധ്രുവീകരണത്തിന് ചില ശക്തികൾ ശ്രമിക്കുകയാണെണ് കെആർഎൽസിസി അല്മായ കമ്മീഷൻ ചെയർമാൻ ബിഷപ്പ് അലക്സ് വടക്കുംതല അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സമ്പന്നമായ മതസൗഹാർദ്ദവും സമാധാനാന്തരീക്ഷവും ശിഥിലമാകുന്നത് പ്രതിരോധിക്കാൻ യോജിച്ച ശ്രമങ്ങളുണ്ടാവണം ബിഷപ്പ് ആവശ്യപ്പെട്ടു. കെആർഎൽസിസി അല്മായ കമ്മീഷൻ എറണാകുളത്ത് സംഘടിപ്പിച്ച നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് അദ്ധ്യക്ഷത വഹിച്ചു. ഷാജി ജോർജ്, മുൻ വൈസ് പ്രസിഡന്റ് ഷാജി ജോർജ്, ജനറൽ സെക്രട്ടറി ഫാ.തോമസ് തറയിൽ, അല്മായ കമ്മീഷൻ സെക്രട്ടറി ഫാ. ഷാജ്കുമാർ, സെക്രട്ടറിമാരായ പുഷ്പ ക്രിസ്റ്റി, തോമസ് പി ജെ എന്നിവർ പ്രസംഗിച്ചു.

സമൂഹത്തിന്റെ വിവിധ മേഖലയിൽ പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത വർക്കേഴ്സ് ഇന്ത്യ ഫെഡറേഷൻ ദേശീയ പ്രസിഡന്റ് ജോയി ഗോതുരുത്ത്, സംവരണ സംരക്ഷണ മുന്നണിയുടെ ജനറൽ കൺവീനറും കെഎൽസിഎ ജനറൽ സെക്രട്ടറിയുമായ അഡ്വ ഷെറി ജെ തോമസ്, നാളികേര വികസന കോർപ്പറേഷൻ ഡയറക്ടർ ബെന്നി പാപ്പച്ചൻ എന്നിവരെ സമ്മേളനം ആദരിച്ചു.

കത്തോലിക്ക സഭയിലെ ആഗോള സിനഡിന്റെ പശ്ചാത്തലത്തിൽ സിനഡാന്മക സഭയിലെ അല്മായരുടെ ദൗത്യം എന്ന വിഷയത്തിൽ ഫാ. ഡോ ജേക്കബ് പ്രസാദ് വിഷയാവതരണം നടത്തി.

കേരളത്തിലെ ലത്തീൻ സഭയിലെ സാമൂഹീക സമുദായ സംഘടനകളായ കെഎൽസിഎ, സിഎസ്എസ് , കെഎൽസിഡബ്ള്യുഎ, ഡിസിഎംഎസ്, കെസിവൈഎം, കെഎൽഎം എന്നിവയെ ഏകോപിപ്പിക്കുന്ന സംവിധാനമാണ് അല്മായ കമ്മീഷൻ.

Foto

Comments

leave a reply

Related News