Foto

വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിന് പ്രകോപനത്തിന്റെ വഴികൾ ഗുണകരമാവില്ല: കെആർഎൽസിസി

വിഴിഞ്ഞത്ത് പ്രശ്നപരിഹാരത്തിന് പ്രകോപനത്തിന്റെ  വഴികളും ഇടപെടലുകളും ഗുണകരമാവില്ല എന്ന് സർക്കാർ തിരിച്ചറിയണമെന്ന് കെആർഎൽസിസി . 

തിരുവനന്തപുരം അതിരൂപതാദ്ധ്യക്ഷനെതിരെയും കേസെടുത്ത് തീരദേശ ജന സമൂഹത്തെ പ്രകോപിപിക്കാതെ സമാധാനപരമായ നടപടികളിലൂടെ സമാധാനവും പ്രശ്നപരിഹാരത്തിനുമാണ് സർക്കാർ ശ്രമിക്കേണ്ടതെന്ന് കെആർഎൽസിസി പ്രസിഡന്റ് ബിഷപ്പ് ഡോ. ജോസഫ് കരിയിൽ ഓർമ്മിപ്പിച്ചു.

സമാധാനത്തിനായുള്ള വഴികൾ അടയ്ക്കാതെ തുറന്നിടുകയാണ് വേണ്ടത്.  തീരദേശ ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളെയും അവരുടെ വൈകാരിക അവസ്ഥയെയും  ഗൗരവത്തോടെയാണ് സമീപിക്കേണ്ടത്. 130 ദിവസത്തിലധികമായി സമരം ചെയ്യുന്നവരുടെ മാനസിക വൈകാരിക അവസ്ഥയും സർക്കാർ തിരിച്ചറിയണം, കെആർഎൽസിസി ചൂണ്ടിക്കാട്ടി.

Comments

leave a reply

Related News