Foto

കുറ്റകൃത്യങ്ങൾ നൽകുന്ന സൂചനകളും:പേരുകളിലെ സമാനതകളും  

കൊലപാതകങ്ങൾ, മയക്കുമരുന്ന് കടത്ത്, ആത്മഹത്യകൾ തുടങ്ങിയ വാർത്തകൾ വെളിപ്പെടുത്തുന്ന ചില ഗുരുതര സൂചനകളുണ്ട്. പതിനെട്ട് വയസ് മുതലുള്ള പെൺകുട്ടികൾ മയക്കുമരുന്ന് കള്ളക്കടത്ത് സംഘങ്ങൾക്കൊപ്പം പോലീസ് പിടിയിൽപ്പെടുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം യുവാവിനൊപ്പമോ, സംഘാംഗമായോ ഒരു അമുസ്‌ളീം (ഹിന്ദു അല്ലെങ്കിൽ ക്രിസ്ത്യൻ) യുവതി പിടിക്കപ്പെട്ട സംഭവങ്ങൾ പലതവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022  ഡിസംബർ 18 ന് പതിനെട്ടുകാരി അനു ലക്ഷ്മി ലഹരി വിപണന സംഘത്തിനൊപ്പം കൊച്ചിയിൽ പിടിയിലാകുന്നത്. യൂനസ് എന്ന സുഹൃത്തിനൊപ്പം എംഡിഎംഎ യുമായി അക്ഷയ എന്ന യുവതി കഴിഞ്ഞ ആഗസ്റ്റിൽ പിടിയിലായത് വാർത്തയായിരുന്നു. ഒക്ടോബർ 31 നാണ് അൽത്താഫ് എന്ന സുഹൃത്തിനൊപ്പം ശിൽപ്പ എന്ന 23 കാരി പോലീസ് പിടിയിൽ അകപ്പെടുന്നത്. കാസർഗോഡ് സ്വദേശി സമീറിനൊപ്പം അഞ്ജു കൃഷ്ണ എന്ന യുവതി കൊച്ചിയിൽ പിടിയിലായത് കഴിഞ്ഞ മാർച്ച് 21 നാണ്. ഇവരെല്ലാം ഒരുമിച്ചു ജീവിച്ചിരുന്നവർ ആയിരുന്നു. കഴിഞ്ഞ ജനുവരി 27 ന് മുണ്ടക്കയം സ്വദേശി അപർണ്ണ മുസ്ളീം യുവാക്കൾക്കൊപ്പം മയക്കുമരുന്ന് കേസിൽ പിടിയിലായിരുന്നു. കഴിഞ്ഞ വർഷം മെയ് 15 ന് മുസ്ളീം സുഹൃത്തുക്കൾക്കൊപ്പം കൊച്ചിയിൽ അറസ്റ്റിലായ ഐശ്വര്യ പ്രസാദ് എന്ന 22 കാരിയും സുഹൃത്തുക്കൾക്കൊപ്പം കോളേജുകളിൽ ലഹരിമരുന്ന് എത്തിച്ചിരുന്ന വ്യക്തിയായിരുന്നു എന്നാണ് കുറ്റപത്രം. മയക്കുമരുന്ന് കേസിൽ എസ്ഡിപിഐ പ്രവർത്തകൻ അൻസാരിക്കൊപ്പം ഭാര്യയായ ശബ്ന എന്ന ആതിര പിടിക്കപ്പെട്ട സംഭവവും മറ്റൊരു ഉദാഹരണമാണ്.

                        രഹസ്യവിവരങ്ങൾ ലഭിക്കുന്നതിലൂടെ പിടിക്കപ്പെടുന്നതിനേക്കാൾ എത്രയോ മടങ്ങ് അധികമായിരിക്കാം ആരുടേയും കണ്ണിൽ പെടാതെ ഇത്തരത്തിൽ ലഹരി മാഫിയകൾ പലവിധത്തിൽ ദുരുപയോഗിക്കുന്ന പെൺകുട്ടികൾ എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഏതാണ്ട് എല്ലാ സംഭവങ്ങളിലും സംഘത്തിലെ ഏതെങ്കിലും ഒരു വ്യക്തിയുമായുള്ള പ്രണയമാണ് ഈ മേഖലകളിലേക്ക് നയിച്ചിട്ടുള്ളത് എന്നുള്ളതിനും സൂചനകളുണ്ട്.  

പ്രണയങ്ങളിൽ കുടുങ്ങിയ പെൺകുട്ടികൾ ലഹരി വിപണനത്തിനായി ഉപയോഗിക്കപ്പെടുന്നത് പതിവാകുമ്പോൾ ഒരു വിഭാഗം പ്രണയങ്ങൾക്ക് അനുബന്ധമായോ പ്രേരകമായ് മാരക ലഹരി മരുന്നുകളും ഉണ്ട് എന്നുള്ളത് വ്യക്തമാണ്. അതോടൊപ്പം, ഏതുവിധേനയും പെൺകുട്ടികളെ കെണികളിൽ അകപ്പെടുത്താൻ ആസൂത്രണങ്ങൾ നടത്തുന്ന ചിലർ കേരളത്തിൽ സജീവമാണ് എന്നുള്ളതും വ്യക്തമാകുന്നുണ്ട്. മയക്കുമരുന്ന് ഉപയോഗിച്ചുള്ള വശീകരണ ശ്രമങ്ങൾ പുതുമയല്ല. മുഹമ്മദ് ജാസിം എന്ന വ്യക്തി 2019 ൽ കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിക്കാൻ ശ്രമിച്ച വാർത്ത ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. എന്നാൽ, പോക്സോ നിയമ പ്രകാരം ചുമത്തപ്പെട്ട ഈ കേസിൽ പെൺകുട്ടി ഉൾപ്പെടെ മുഹമ്മദ് ജാസിമിനെതിരെ മൊഴി നൽകിയിട്ടും സമീപകാലത്ത് കേസിൽനിന്ന് അയാൾ കുറ്റവിമുക്തനായെന്നത് സകലരെയും അമ്പരപ്പിക്കുന്നതാണ്.  ഇത്തരം കുറ്റകൃത്യങ്ങളിൽ അകപ്പെടുന്നവർക്ക് വലിയ നിയമ പരിരക്ഷ ലഭിക്കുന്നുണ്ട് എന്ന് പകൽപോലെ വ്യക്തം.

ആത്മഹത്യകളും പീഡനങ്ങളും 

പ്രണയത്തെയും പ്രണയവിവാഹങ്ങളെയും തുടർന്നുള്ള ആത്മഹത്യകളും വളരെയേറെ വർധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മതംമാറ്റത്തിനായുള്ള സമ്മർദ്ദത്തെ തുടർന്നുള്ള നിരവധി ആത്മഹത്യകൾ സമീപകാലങ്ങളിൽ ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മതംമാറ്റം നിരസിച്ച കാരണത്താലുള്ള കൊലപാതകങ്ങൾ തട്ടിക്കൊണ്ടുപോകലുകൾ പീഡനങ്ങൾ തുടങ്ങിയവ പലപ്പോഴായി വർത്തകളാകാറുണ്ട്. ഇത്തരം സംഭവങ്ങളുടെ അന്തർദേശീയ പശ്ചാത്തലങ്ങളും പ്രസക്തമാണ്. തീവ്ര ഇസ്ലാമിക രാജ്യങ്ങളിലെ അതീവ ന്യൂനപക്ഷമായ മറ്റു മതസ്ഥർ ഇക്കാലഘട്ടത്തിലും മുമ്പും അഭിമുഖീകരിച്ചിരുന്ന വെല്ലുവിളികൾക്ക് സമാനമാണ് ഈ നാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ചില കാഴ്ചകൾ. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ കഴിഞ്ഞ ജനുവരിയിൽ ഒരു പെൺകുട്ടി തട്ടിക്കൊണ്ടുപോകപ്പെടുകയും ക്രൂര മർദ്ദനത്തിന് ഇരയാവുകയും ചെയ്തതിന് പിന്നിൽ മതം മാറാനുള്ള വിസമ്മതമാണ് കാരണമെന്ന്  അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

കഴിഞ്ഞ ഏപ്രിൽ 15 ന് ഉത്തർപ്രദേശിൽ 24 വയസുകാരി ആത്മഹത്യ ചെയ്ത സംഭവത്തോടനുബന്ധിച്ച് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ഷാരൂഖ് എന്ന വ്യക്തി അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായിരുന്നു. മതം മാറ്റവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദമാണ് അവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതേ കാരണത്താൽ ബീഹാറിൽ കഴിഞ്ഞ ഫെബ്രുവരി 13 ന് 22 വയസുകാരിയായ പോലീസ് ഉദ്യോഗസ്ഥ കൊല്ലപ്പെട്ടിരുന്നു. മുഹമ്മദ് ഹസൻ എന്ന വ്യക്തിയായിരുന്നു പ്രതി. മതംമാറ്റം എതിർത്തതിന്റെ തുടർന്ന് പ്രിയ എന്ന പെൺകുട്ടി ഉത്തർപ്രദേശിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട സംഭവം മുമ്പ് ഏറെ ചർച്ചയായിരുന്നു. കാമുകൻ ഇജാസ്, സുഹൃത്ത് ഷുഐബ് എന്നിവരാണ് പോലീസ് പിടിയിലായത്. ഇതേ കാരണത്താൽ വധിപ്പെട്ട 21 വയസുകാരിയുടെ കൊലപാതകത്തിൽ കഴിഞ്ഞ നവംബറിൽ ലക്നൗ പോലീസ് അറസ്റ്റ് ചെയ്തത് സൂഫിയാൻ എന്ന മുസ്ളീം യുവാവിനെയാണ്. 

മതം മാറി വിവാഹിതരായ പെൺകുട്ടികൾ ആത്മഹത്യ ചെയ്യപ്പെട്ട ഒട്ടേറെ സംഭവങ്ങൾ കേരളത്തിലും കഴിഞ്ഞ ചില വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ വളരെ പരിമിതമായ പരിഗണനയാണ് ഇത്തരം വിഷയങ്ങൾക്ക് മലയാള മാധ്യമങ്ങൾ നൽകുന്നത് എന്നുള്ളത് വ്യക്തമാണ്. കൂടുതൽ വിശദാംശങ്ങളൊന്നും ലഭ്യമല്ലാത്ത ആത്മഹത്യാ വാർത്തകളാണ് പലപ്പോഴും മാധ്യമങ്ങൾ പ്രസിദ്ധപ്പെടുത്താറുള്ളത്. മതം മാറി സിറിയയിൽ എത്തിച്ചേർന്ന് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട അനേകരെക്കുറിച്ചുള്ള വാർത്തകളും, നിമിഷ, അഖില, അപർണ്ണ, ആതിര എന്നിങ്ങനെയുള്ള പെൺകുട്ടികളുടെ തിരോധാനവും ഒരു പരിധിവരെ വാർത്തകളിൽ ഇടം നേടിയെങ്കിലും സാവധാനം ഇത്തരം വാർത്തകളും റിപ്പോർട്ടുകളും നിർബ്ബന്ധിത അവഗണനയ്ക്ക് വിധേയമാകുകയാണുണ്ടായത്.  മഞ്ചേരിയിലെ സത്യസരണി പോലുള്ള മതപഠന കേന്ദ്രങ്ങളിൽ നിരവധി പെൺകുട്ടികൾ എത്തിച്ചേരുന്നുണ്ടെന്ന് വ്യക്തമായിട്ടും അത്തരം വാസ്തവങ്ങളെയും മാധ്യമങ്ങളും സർക്കാരും കണ്ടില്ലെന്ന് നടിക്കുകയാണ് ഉണ്ടായത്.

തീവ്രമായ ചർച്ചകളും വാഗ്‌വാദങ്ങളും ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിടുമ്പോഴും പെൺകുട്ടികൾക്ക് പ്രണയക്കെണികൾ ഒരുക്കപ്പെടുന്നു എന്നുള്ള വാസ്തവത്തെ തമസ്കരിക്കാനുള്ള സമ്മർദ്ദങ്ങളും അനുബന്ധ ആശയപ്രചരണങ്ങളും സജീവമാണ്. പ്രായപൂർത്തിയായ വ്യക്തികളുടെ തിരഞ്ഞെടുപ്പിന്റെ സ്വാതന്ത്ര്യം എന്നുള്ള അവകാശവാദത്തിൽ സ്വാഭാവികമായ പ്രണയത്തെയും ആസൂത്രിതമായ പ്രണയ കെണികളെയും കൂട്ടികുഴച്ചു പുകമറ സൃഷ്ട്ടിച്ച് വാർത്തകൾ എഴുതുകയും ചാനൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യുന്നവരെയും പ്രബുദ്ധ കേരളം തിരിച്ചറിയേണ്ടിയിരിക്കുന്നു. അതീവ ഗുരുതരമായ സാമൂഹിക അനൈക്യത്തിനും, കുടുംബങ്ങളുടെ അരക്ഷിതാവസ്ഥയ്ക്കുമാണ് ഇത്തരക്കാർ കുടപിടിക്കുന്നത്. ജീവിത സാഹചര്യങ്ങളും ദൗർബ്ബല്യങ്ങളും മുതലെടുത്തുകൊണ്ട് പെൺകുട്ടികൾ ഇരകളാക്കപ്പെടുകയും ബലികഴിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യം വിശദമായ അന്വേഷണങ്ങൾക്കും വിശകലനങ്ങൾക്കും വിധേയമാക്കപ്പെടേണ്ടതുണ്ട്. ഒരു ചെറിയ വിഭാഗം പേരുടെ തീവ്രവാദപരമായ നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള ആർജ്ജവം പൊതുസമൂഹവും സർക്കാരും വിശിഷ്യാ പ്രബുദ്ധരായ മുഖ്യധാരാ ഇസ്ലാമിക സമൂഹവും പ്രകടിപ്പിക്കുക തന്നെ വേണം.

(അവസാനിച്ചു)
 

Comments

leave a reply

Related News