Foto

സൗഖ്യം നല്‍കുന്ന നോമ്പ്... നോമ്പുകാല ചിന്തകള്‍ (15 ദിവസം)

ജോബി ബേബി,

യേശു തളര്‍വാത രോഗിയായ ഒരുവനെ സുഖപ്പെടുത്തുന്നത് അതി നാടകീയമായ സംഭവങ്ങള്‍ക്ക് ഒടുവിലാണ്.മച്ചുപൊളിച്ചിറക്കുന്ന നാല് ആളുകളുടെ സാഹസികതയൊക്കെ സുവിശേഷം നന്നായി വര്‍ണ്ണിക്കുന്നുണ്ട്.യേശു അവരുടെ വിശ്വാസം കണ്ടിട്ട് രോഗിയുടെ പാപങ്ങള്‍ മോചിക്കുന്നു എന്ന് പറയുന്നു.അപ്പോള്‍ അവിടെ കൂടിയിരുന്നവരില്‍ ചിലര്‍ ഇവന്‍ പറയുന്നത് ദൈവ ദൂഷണമോ എന്ന് ഹൃദയത്തില്‍ ചിന്തിച്ചു.ഇങ്ങനെ അവര്‍ ഉള്ളില്‍ ചിന്തിക്കുന്നത് യേശു ഉടനെ മനസ്സില്‍ ഗ്രഹിച്ചു അവരോട് ചോദിച്ചു നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചിന്തിക്കുന്നതെന്ത്?ശരിക്കും മറ്റെല്ലാവേദശാസ്ത്ര പശ്ചാത്തലങ്ങളും മാറ്റിവെച്ചാല്‍ പോലും നാം ഗൗരകരമായി  ധ്യാനിക്കേണ്ട ഒരു വിഷയമിവിടെയുണ്ട്.താന്താങ്ങളുടെ സ്വകാര്യ താത്പര്യങ്ങളെ മാറ്റി വെച്ചു മറ്റൊരുവന് വേണ്ടി അതിസാഹസികവും ധൈര്യപൂര്‍വ്വവുമായ ഒരിടപെടല്‍ നടത്തിയ നിസ്വാര്‍ത്ഥരായ ചില മനുഷ്യരുടെ വിശ്വാസവും അവരുടെ ഉള്ളിലെ നന്മയും കാണുന്ന യേശു അതിനോട് ഏറ്റവും അനുഭാവ പൂര്‍വ്വം പ്രതികരിച്ചു കൊണ്ട് ആ രോഗിയെ സുഖപ്പെടുത്തുവാന്‍ നിശ്ചയിക്കുന്നു.സത്യമായും എന്തു മാത്രം നന്മയാണ് ആയിടം മുഴുവനും.കൊണ്ട് വന്നവരുടെ നിസ്വാര്‍ത്ഥത,ക്രിസ്തുവിന്റെ കാരുണ്യം,രോഗിയുടെ സൗഖ്യം എന്നിങ്ങനെ ആനന്ദം മാത്രം ഉളവാകുന്ന നിമിഷങ്ങള്‍.അവിടെയാണ് ചിലര്‍ നന്മയുടെ ആ കാലാവസ്ഥ ആസ്വദിക്കാനാകാതെ ത്യാഗത്തെ മറന്ന്,കരുണയെ മറന്ന്,സൗഖ്യത്തെ മറന്ന് ഉള്ളില്‍ ദോഷം നിരൂപിക്കുന്നത്.നന്മ ചെയ്യുന്നവനെ ഉള്ളില്‍ വിചാരണ ചെയ്യുന്നത്.അവനെ അപായപ്പെടുത്താന്‍ ചിന്തിക്കുന്നു.ശരിക്കും നാം അരുടെ പക്ഷത്താണ് എന്ന് അവനറിയുന്നുണ്ട്.അതൊരിക്കലും നമ്മുടെ പുറമെയുള്ള നാട്യങ്ങള്‍ കൊണ്ടല്ല.പിന്നെയോ,ഉള്ളിലെ വിചാരങ്ങള്‍ അറിഞ്ഞു കൊണ്ട് തന്നെയാണ്.ഹൃദയ വിചാരങ്ങള്‍ അറിയുന്നവന്റെ മുന്‍പിലാണ് നാം നില്‍ക്കുന്നത്,അറിയാത്തവന്റെ മുന്‍പാകയല്ല.നാമും നമ്മുക്കുള്ളതുമൊന്നും ബാഹ്യ മോടികള്‍ കൊണ്ടല്ല പ്രിയപ്പെട്ടവരെ ദൈവസന്നിധിയില്‍ മതിക്കപ്പെടുന്നത്.സരോവിലെ വിശുദ്ധ സെറാഫിം(Seraphim of Sarov)പറയുന്നത് പോലെ 'Neither do walls or rich furniture make a home. Millionaires in magnificent mansions may never know a home. But where there are good relationships, where love binds the family together and to God, there happiness is always to be found. For good relationships are heaven anywhere'.സത്യമായും ഉള്ളില്‍ ദോഷം നിരൂപിക്കുന്ന മനുഷ്യര്‍ പാര്‍ക്കുന്ന വീടുകളില്‍ എങ്ങനെയാണ് സുഖമുള്ള ബന്ധങ്ങള്‍ ഉണ്ടാവുക.ഉള്ളില്‍ സാസ്ഥ്യം ലഭിക്കാത്ത വീടുകള്‍ പൊളിച്ചെടുക്കേണ്ടവ തന്നെയാണ് പ്രിയപ്പെട്ടവരേ.ശരിക്കും നമ്മുടെ സങ്കുചിതത്തങ്ങളുടെ മച്ച് പൊളിച്ചു തന്നെയാണടോ ദൈവകാരുണ്യത്തിന്റെ അനന്തവിഹായസ്സിലേക്ക് നമുക്ക് കണ്ണുകള്‍ ഉയര്‍ത്താനാവുക.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ ...

Comments

leave a reply

Related News