Foto

തെരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയത വളർത്തുന്നത് ആശാസ്യമല്ല: കെസിബിസി

സാമൂഹിക മാധ്യമങ്ങളിൽ വ്യാജപേരുകൾവച്ച് വർഗ്ഗീയവിദ്വേഷം കലർത്തി പല വിഷയങ്ങളിലും പ്രതികരണങ്ങൾ എഴുതുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.  ക്രൈസ്തവസഭയെ പ്രതിനിധാനം ചെയ്യുന്നുവെന്ന വ്യാജേന ചിലർ സാമൂഹിക മാധ്യമങ്ങൾ ഇപ്രകാരം വിനിയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് സാമൂഹിക മാധ്യമങ്ങളിൽ എഴുതുന്നവരും അതു പങ്കുവയ്ക്കുന്നവരും കേരള കത്തോലിക്കാസഭയെ പ്രതിനിധാനം ചെയ്യുന്നില്ല. കേരള സമൂഹത്തിൽ വർഗ്ഗീയ വിദ്വേഷം പടർത്തുന്ന ഒരു നടപടിയെയും സഭ ഒരിക്കലും പ്രോത്സാഹിപ്പിച്ചിട്ടില്ല. അത് അംഗീകരിക്കുന്നുമില്ല. സാമൂഹിക മാധ്യമങ്ങളിൽ വരുന്ന ഇത്തരം വ്യാജ പ്രസ്താവനകളോടുള്ള പ്രതികരണമെന്നോണം രാഷ്ട്രീയ പ്രവർത്തകർ സമ്മേളനങ്ങളിൽ പ്രസംഗിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലർത്തേണ്ടതായുണ്ട്.

ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന കോൺഗ്രസ് യുവനേതാവായ ശ്രീ. ചാണ്ടി ഉമ്മന്റെ പ്രസംഗം ക്രൈസ്തവസമൂഹത്തിന് വേദന ഉളവാക്കുന്നതാണ്. ശ്രീ ചാണ്ടി ഉമ്മൻ തന്റെ പ്രസംഗത്തിൽ തുർക്കിയിലെ ഹാഗിയാ സോഫിയ കത്തീഡ്രൽ മോസ്‌ക് ആക്കി മാറ്റിയ അവിടത്തെ ഭരണാധികാരി ശ്രീ എർദോഗന്റെ പ്രവർത്തിയെ പ്രകീർത്തിച്ചുകൊണ്ട് ചന്ദ്രികയിൽ മുഖലേഖനമെഴുതിയ വ്യക്തിയെ ന്യായീകരിക്കുന്നതിനുവേണ്ടി യൂറോപ്പിലെ പല പള്ളികളും വിൽക്കപ്പെടുന്നതിനെയും നടത്തുന്നതിനെയും അവ വ്യാപാരശാലകളായി മാറ്റുന്നതിനേയും ചേർത്തു വ്യാഖ്യാനിക്കുകയുണ്ടായി.

ഹാഗിയ സോഫിയ കത്തീഡ്രൽ ഒരു വലിയ ചരിത്രപാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നതും കോൺസ്റ്റാന്റിനോപ്പിൾ പാർത്രിയാർക്കിസിന്റെ സ്ഥാനിക ദേവാലയവുമായിരുന്നു. വലിയതോതിൽ മതപീഡനം ഏറ്റുവാങ്ങിയ ഒരു വലിയ വിഭാഗം ക്രൈസ്തവ ജനതയെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നതാണ് ഈ കത്തീഡ്രൽ. തുർക്കി ഭരണാധികാരി, ചരിത്രസ്മാരകത്തെ വീണ്ടും മോസ്‌ക്കാക്കി മാറ്റിയത് ക്രൈസ്തവസമൂഹത്തിന് അപരിഹാര്യമായ മുറിവാണുണ്ടാക്കിയിരിക്കുന്നതെന്ന് അറിയാത്തവരാണോ ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം. അറിയേണ്ട ചരിത്രം അറിയേണ്ടവിധം അറിഞ്ഞിരിക്കാൻ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചിരിക്കുന്ന യുവനേതാക്കൾ ശ്രദ്ധിക്കണം.

 

തുർക്കി ഭരണാധികാരി ബോധപൂർവം ചരിത്രത്തെ അവഹേളിച്ചുകൊണ്ടു ചെയ്ത ക്രൈസ്തവ വിരുദ്ധ നടപടിയെ അപക്വമായ വർത്തമാനത്തിലൂടെ വെള്ളപൂശാൻ ശ്രമിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വർഗീയ ചേരിതിരുവു വളർത്തുന്നത് നമ്മുടെ സമൂഹത്തിൽ വലിയ മുറിവു സൃഷ്ടിക്കും. നാടിന്റെ വികസനത്തിനും മനുഷ്യപുരോഗതിക്കുമായി യത്‌നിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. സാമൂഹ്യ മാധ്യമങ്ങളിലെ എഴുത്തുകളും നിലപാടുകളും അത്തരത്തിലാകണം.

 

ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി

ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./

ഡയറക്ടർ, പി.ഒ.സി.

Comments

  • കുര്യാക്കോസ്
    06-02-2021 07:12 AM

    സ്വന്തം മക്കളെ ലവ് ജിഹാദിൽ പെടുത്തി സിറിയയിൽ എത്തിച്ചാലും നാട് മുഴുവൻ ഉസ്താദ് തുപ്പിയ ഹലാൽ ഭക്ഷണം മാത്രം ലഭിക്കുന്ന ഹോട്ടലുകൾ മാത്രമായി തീർന്നാലും ക്രിസ്ത്യാനിയുടെ ന്യൂനപക്ഷ ആനുകൂല്യം തട്ടിയെടുത്താലും ബിസിനസ് ജിഹാദ് നടത്തി ക്രിസ്ത്യാനിയെ കുത്തുപാളയെടുപ്പിച്ചാലും വിശുദ്ധ കുരിശിന്റെ മുകളിൽ കയറി നിന്ന് പരസ്യമായി അപമാനിച്ചാലും ജിഹാദി തീവ്രവാദികളുടെയും മുസ്ലീം ലീഗിന്റെയും ആസനം താങ്ങി താത്കാലിക രാഷട്രീയ ലാഭത്തിന് വേണ്ടി മതേതരക്കാരൻ ചമയാൻ പുരോഗമന ക്കാരൻ ചമയാൻ നടക്കുന്ന ഒറ്റ തന്തയ്ക്ക് പിറക്കാത്ത ചില ക്രിസ്ത്യാനികളാണ് ക്രൈസ്തവ സമൂഹത്തിന്റെ ശാപം...

  • Paul P J
    05-02-2021 10:40 PM

    വർഗ്ഗീയതയുടെ വിഷവിത്ത് കത്തോലിക്കരുടെ ഇടയിലേക്ക് പാകാൻ ഒരു ശ്രമം നടക്കുന്നുണ്ട് എന്നുള്ളതിൽ തർക്കമില്ല. KCBC ഗൗരവമായി ഇതിനെ കാണുന്നില്ലെയെന്നുള്ളത് സത്യമാണ്.

leave a reply

Related News