Foto

നോര്‍ക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പ്

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

സാമ്പത്തികമായി  പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, പ്രവാസത്തിനു ശേഷം നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്സ് സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ  അപേക്ഷ സമർപ്പിക്കാം. നടപ്പ്  അധ്യയന വര്‍ഷം, ഏതെങ്കിലുമൊരു പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്‌സുകള്‍ക്ക് ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് , സ്കോളർഷിപ്പ് . നിർദിഷ്ട വെബ്സൈറ്റിലൂടെ ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി , ഡിസംബര്‍ 23 ആണ്.

 

ആർക്കൊക്കെ അപേക്ഷിക്കാം

കേരളത്തിലെ സര്‍വ്വകലാശാലകളുടെ അംഗീകാരമുള്ള കോഴ്‌സുകള്‍ക്കും, സർക്കാർ അംഗീകൃത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിക്കുന്നവരുമാകണം,അപേക്ഷകര്‍.കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആര്‍ (എമിഗ്രേഷന്‍ ചെക്ക് റിക്വയേഡ്) കാറ്റഗറിയില്‍പ്പെട്ട വരുടെയും, രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടില്‍ തിരിച്ചെത്തിയവരുടേയും മക്കളുടെയും ഉപരിപഠനത്തിനാണ് , സ്‌കോളര്‍ഷിപ്പ് ലഭിക്കുക. സ്‌കോളര്‍ഷിപ്പിനപേക്ഷിക്കുന്നവർക്ക് രണ്ടു ലക്ഷം രൂപയില്‍ കൂടുതൽ വാര്‍ഷികവരുമാനം പാടില്ല.

 

അപേക്ഷ സമർപ്പണത്തിന്

www.scholarship.norkaroots.org 

Comments

leave a reply

Related News