Foto

പാരമെഡിക്കല്‍ ഡിപ്ലോമ പ്രവേശനം

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

പ്രൊഫഷണല്‍ ഡിപ്ലോമാ ഇന്‍ ഫാര്‍മസി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.ഓണ്‍ലൈനായി അപേക്ഷിക്കാന്‍ ഫെബ്രുവരി 25 വരെ അവസരമുണ്ട്.സര്‍ക്കാര്‍ -സ്വാശ്രയ സ്ഥാപനങ്ങളിലെ 2021-22 വര്‍ഷത്തെയ്ക്ക്  പ്രവേശനമാഗ്രഹിക്കുന്നവര്‍ ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷാ ഫീസ്
അപേക്ഷകര്‍ ഓണ്‍ലൈന്‍ ആയോ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത ചലാന്‍ ഉപയോഗിച്ചോ ഫീസ് ഒടുക്കണം. പൊതുവിഭാഗത്തിന് 400 രൂപയും
പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിന് 200 രൂപയുമാണ് , അപേക്ഷാ ഫീസ്.

വിവിധ പ്രോഗ്രാമുകള്‍
1.ഡിപ്ലോമ ഇന്‍ ഫാര്‍മസി (ഡി.ഫാം.)
2.ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഡി.എച്ച്.ഐ.)
3. ഡിപ്ലോമ ഇന്‍ മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (ഡി.എം.എല്‍.റ്റി.
4, ഡിപ്ലോമ ഇന്‍ റേഡിയോ ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റേഡിയോ തെറാപ്പി ടെക്‌നോളജി (ഡി.ആര്‍.ആര്‍)
 5. ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (ഡി.ആര്‍.റ്റി. 
6. ഡിപ്ലോമ ഇന്‍ ഒഫ്താല്‍മിക് അസിസ്റ്റന്‍സ് (ഡി.ഒ.എ.)
7. ഡിപ്ലോമ ഇന്‍ ദന്തല്‍ മെക്കാനിക്‌സ്(ഡി.എം.സി.) 
8. ഡിപ്ലോമ ഇന്‍ ദന്തല്‍ ഹൈജീനിസ്റ്റ്‌സ് (ഡി.എച്ച്.സി.
 9. ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജി (ഡി.ഒ.റ്റി.എ.റ്റി. 
10, ഡിപ്ലോമ ഇന്‍ കാര്‍ഡിയോ വാസ്‌കലര്‍ ടെക്‌നോളജി (ഡി.സി.വി.റ്റി. 
11. ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി (ഡി.എന്‍.റ്റി.)
 12. ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി (ഡി.ഡി.റ്റി.) 
13. ഡിപ്ലോമ ഇന്‍ എന്‍ഡോസ്‌കോപിക് ടെക്‌നോളജി (ഡി.ഇ.റ്റി.) 
14. ഡിപ്ലോമ ഇന്‍ ഡെന്റല്‍ ഓപ്പറേറ്റിംഗ് റൂം അസിസ്റ്റന്‍സ് (ഡി.എ) 
15. ഡിപ്ലോമ ഇന്‍ റെസ്പിറേറ്ററി ടെക്‌നോളജി (ഡി.ആര്‍.) 
16. ഡിപ്ലോമ ഇന്‍ സെന്‍ട്രല്‍ സ്റ്റെറില്‍ സപ്ലെ ഡിപാര്‍ട്ട്‌മെന്റ് ടെക്‌നോളജി(ഡി.എസ്സ്.എസ്സ്)

അപേക്ഷാ സമര്‍പ്പണത്തിനും പ്രോസ്‌പെക്ടസിനും
https://lbscentre.in/prmdiplcorss2021/

സംശയനിവാരണങ്ങള്‍ക്ക്
04712560363
04712560364

Comments

leave a reply

Related News