ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ്) (D.Ed.Spl.Ed.(IDD))
ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു അൻപതു ശതമാനം മാർക്കോടെ പാസ്സായവർക്ക് സ്‌പെഷ്യൽ സ്‌കൂൾ അധ്യാപക പരിശീലന കോഴ്‌സിന് ചേരാനവസരമുണ്ട്. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ തിരുവനന്തപുരം പാങ്ങപ്പാറയിൽ പ്രവർത്തിക്കുന്ന എസ്.ഐ.എം.സിയിൽ റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെ പഠിപ്പിക്കുന്ന ദ്വിവത്സര അധ്യാപക പരിശീലന കോഴ്‌സായ ഡിപ്ലോമ ഇൻ സ്‌പെഷ്യൽ എജ്യൂക്കേഷൻ (ഇന്റലക്ച്വൽ ആന്റ് ഡെവലപ്‌മെന്റൽ ഡിസബിലിറ്റീസ്) (D.Ed.Spl.Ed.(IDD)) കോഴ്‌സിന് ഇപ്പോൾ ചേരാൻ അവസരമുണ്ട്.
റീ ഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ Centralized Online Admission Process വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ സമർപ്പണത്തിന്റെ അവസാന തീയതി, നവംബർ 11 ആണ്.
അപേക്ഷ സമർപ്പണത്തിനും മറ്റു വിവരങ്ങൾക്കും;
http://rehabcouncil.nic.in/forms/list.aspx?id=43
ഫോൺ
0471 2418524,
9383400208
ഡോ.ഡെയ്സൻ പാണേങ്ങാടൻ,
അസി.പ്രഫസർ,
ഫിസിക്സ് ഡിപ്പാർട്ടുമെന്റ്,
സെന്റ് തോമസ് കോളേജ്, തൃശ്ശൂർ
Comments