Foto

സഹജീവികളോടുള്ള സഹാനുഭൂതി സമർപ്പിതരുടെ മുഖ മുദ്ര,  മാർ മാത്യു മൂലക്കാട്ട്.

സഹജീവികളോട് സഹാനുഭൂതി പുലർത്തുന്നത് സമർപ്പിതരുടെ മുഖ മുദ്രയാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത അഭി. മാർ മാത്യു മൂലക്കാട്ട്.   കോട്ടയം അതിരൂപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ നിത്യതയുടെ അൻപതാം  ചരമ വാർഷികത്തിൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്  പടമുഖം ഫൊറോനയിലെ തടിയമ്പാട് ഇടവകയിൽ, നിർമ്മിച്ച് നൽകുന്ന സ്നേഹഭവനം ആശീർവദിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അഭിവന്ദ്യ പിതാവ്.  കാണപ്പെടുന്ന സഹോദരനെ സ്നേഹിച്ചുകൊണ്ടാണ് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കേണ്ടത് എന്ന് പിതാവ് ഓർമിപ്പിച്ചു. ജൂബിലിയോടനുബന്ധിച്ച് പടമുഖം ഫൊറോനയിലെ തടിയമ്പാട്, ഇടക്കാട്ട് ഫൊറോനയിലെ കാരിത്താസ് ,  മടമ്പം  ഫൊറോനയിലെ പയ്യാവൂർ ടൗൺ  എന്നീ ഇടവകകളിൽ സ്നേഹഭവനങ്ങൾ  ഒരുക്കിയാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് തറയിൽ പിതാവിന്റെ നിത്യതയുടെ ഓർമ്മ ആചരിക്കുന്നത്.  ചടങ്ങിൽ തടിയമ്പാട് ഫാത്തിമ മാത പള്ളി വികാരിയും  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി യുമായ ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിൻ ചക്കുങ്കൽ,  കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് ഡിറക്ടറസ് ജനറൽ സിസ്റ്റർ ലിസി മുടക്കോടിൽ,  ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ,  മറ്റു  സമൂഹാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു. കോട്ടയം അതിരൂപതയിലെ സമർപ്പിത സമൂഹമായ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകൻ അഭിവന്ദ്യ മാർ തോമസ് തറയിൽ പിതാവിന്റെ നിത്യതയുടെ അൻപതാം  ചരമ വാർഷികത്തിൽ കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്  പടമുഖം ഫൊറോനയിലെ തടിയമ്പാട് ഇടവകയിൽ, നിർമ്മിച്ച് നൽകുന്ന സ്നേഹഭവനം തിരൂപത മെത്രാപ്പോലീത്ത അഭി. മാർ മാത്യു മൂലക്കാട്ട് ആശീർവദിക്കുന്നു
 

Comments

leave a reply

Related News