ഡോ. ഡെയ്സൻ പാണേങ്ങാടൻ
ഗവേഷണ മേഖലകളെ കോളജ് വിദ്യാർത്ഥികൾക്കു പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഹൈദരാബാദ് നടത്തുന്ന സമ്മർ അണ്ടർ ഗ്രാജ്വേറ്റ് റിസർച്ച് എക്സ്പോഷർ (ഷുവർ) ഇന്റേൺഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിലെ ധാരണയനുസരിച്ച്, 2023 മേയ് 15 മുതൽ ജൂലായ് 14 വരെയാണ് സമ്മർ അണ്ടർ ഗ്രാജ്വേറ്റ് റിസർച്ച് എക്സ്പോഷർ (ഷുവർ) ഇന്റേൺഷിപ്പ് പ്രോഗ്രാം.ഐ.ഐ.ടി. ഹൈദരാബാദിലെ 18 വകുപ്പുകളിൽ ഏതെങ്കിലും ഒന്നിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പണത്തിന്,ഫെബ്രുവരി 22 വരെ സമയമുണ്ട്
ഫെലോഷിപ്പ്
രണ്ടു മാസം നീണ്ടു നിൽക്കുന്ന പ്രോഗ്രാമായതിനാൽ പ്രതിമാസം 15,000 രൂപ നിരക്കിൽ രണ്ടുമാസത്തേക്ക് ഫെലോഷിപ്പ് ലഭിക്കും. ഇതു കൂടാതെ ഷെയറിങ് അടിസ്ഥാനത്തിൽ ഹോസ്റ്റൽ സൗകര്യവും ലഭിക്കുന്നതാണ്.
അപേക്ഷാ സമർപ്പണത്തിൽ ശ്രദ്ധിക്കേണ്ടവ
അപേക്ഷാർഥി തന്റെ ബാച്ചിലെ മുന്നിലുള്ള 10 ശതമാനം വിദ്യാർഥികളിൽ ഒരാളാണെങ്കിൽ അത് സാക്ഷ്യപ്പെടുത്തുന്ന വകുപ്പു മേധാവിയുടെ/പ്രിൻസിപ്പലിന്റെ/സ്ഥാപനമേധാവിയുടെ കോളേജ് ലെറ്റർഹെഡിലുള്ള സാക്ഷ്യപത്രം, അപേക്ഷയുടെ ഭാഗമായി അപ്‌ലോഡ് ചെയ്യണം. കൂടാതെ, വിദ്യാർത്ഥിയുടെ മൂന്നു അക്കാദമിക് നേട്ടങ്ങൾ മുൻഗണന നിശ്ചയിച്ച് അപേക്ഷയിൽ നൽകുകയും വേണം.
അപേക്ഷ സമർപ്പണത്തിന്
മെയിൽ
Comments