തിരുവനന്തപുരം: തടവുകാരുടെ മാനസിക ഉല്ലാസത്തിനും ജയിലില്‍ നിന്നും പുറത്തിറങ്ങി സ്വയം ജോലി ചെയ്തു കുടുംബം പോറ്റുന്നതിനുള്ള പരിശീലനവുമായി പൂജപ്പുര ജില്ലാ ജയില്‍.ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായിട്ടാണ് തിരുവനന്തപുരം ജില്ലാ ജയിലില്‍ പച്ചക്കറി കൃഷിയിറക്കിയത്.കൃഷി ഭവനില്‍ നിന്നും 400 ഗ്രോ ബാഗും,തൈകളും,വിത്തും,വളവും ലഭിച്ചിരുന്നു.ജൂണ്‍ 25 നാണ് തൈ നടലിന്റെ ഉദ്ഘാടനം നടന്നത്.ജയില്‍ ഹെഡ് ക്വാര്‍ഡേഴ്‌സ് ഡി.ഐ.ജി എസ് സന്തോഷ്, കൃഷി ഭവന്‍ ജോയിന്റ് ഡയറക്ടര്‍ ആര്‍.സുനില്‍ കുമാര്‍സകൃഷി ഫീല്‍ഡ് ഓഫീസറായ പി.ഹരീന്ദ്രനാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.ജയിലിലെ അഞ്ച് അന്തേവാസികള്‍ എല്ലാ ദിവസവും കൃഷി പണിയും പരിപാലനവും നടത്തുന്നു.ഇതിലൂടെ ദിവസവും 127 രൂപ വേതനവും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.വെണ്ട,കത്തിരി,വഴുതന,പാവയ്ക്ക,കറിവേപ്പില,ചീര,തക്കാളി,വെള്ളരി,അമരയ്ക്ക,പടവലം എന്നീ ഇനങ്ങളാണ് പ്രധാനമായും ജയില്‍ വളപ്പില്‍ കൃഷി ചെയ്യുന്നത്. വിളവെടുപ്പിന്റെ ഉദ്ഘാടനം ജയില്‍ അങ്കണത്തില്‍ നടന്നു.ഡി.ഐ.ജിമാരായ പി.അജയകുമാര്‍,എസ് സന്തോഷ്,കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബൈജു.എസ്.സൈമണ്‍,വി.ആര്‍ ജ്യോതി,പി.ഹരീന്ദ്രനാഥ്.ജയില്‍ സുപ്രണ്ട് ബിനോദ് ജോര്‍ജ്ജ് എന്നിവര്‍ ഉദ്ഘാട ചടങ്ങില്‍ പങ്കെടുത്തു.കൃഷി പരിപാലനം ചെയ്ത ജയില്‍ അന്തേവാസികള്‍ക്ക് ചടങ്ങില്‍ വച്ച് ഓണക്കോടിയും സമ്മാനിച്ചു.
Comments