പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിസ് പാപ്പാ കൂടിക്കാഴ്ച ശനിയാഴ്ച
കൊച്ചി: പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച ശനിയാഴ്ച നടക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ചരിത്രപ്രധാനമായ ഈ കൂടിക്കാഴ്ച നമ്മുടെ രാജ്യവും വത്തിക്കാനും കത്തോലിക്കാസഭയും തമ്മിലുള്ള ബന്ധങ്ങള്‍ക്കു കൂടുതല്‍ ഊര്‍ജവും ഊഷ്മളതയും പകരുമെന്നതില്‍ സംശയമില്ല. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ റോമിലെയും ഇറ്റലിയിലെയും എല്ലാ പരിപാടികള്‍ക്കും കേരള കത്തോലിക്കാ മെത്രാന്‍ സമിതി വിജയാശംസകള്‍ നേരുന്നു.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
പ്രസിഡണ്ട്, കേരള കത്തോലിക്കാ മെത്രാന്‍ സമിതി
സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്
ചെയര്‍മാന്‍, ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ കേരള

Comments