Foto

ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പുമായി കൂടിക്കാഴ്ച നടത്തി

കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, പി. ആർ.ഒ അഡ്വ. അജി  കോയിക്കൽ എന്നിവരോടൊപ്പം സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ്  മാർ റാഫേൽ തട്ടിൽ പിതാവുമായി  മൗണ്ട് സെന്റ് തോമസിലെത്തി കൂടിക്കാഴ്ച നടത്തി.  കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, മേജർ ആർക്കി എപ്പിസ്‌കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റ് ഫാ. ഫ്രാൻസിസ് ഇലവത്തുങ്കൽ എന്നിവർ സന്നിഹിതരായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്‌നാനായകത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭിക്കുന്നതിനായുള്ള അപേക്ഷ മേജർ ആർച്ചുബിഷപ്പിന്റെ കൂടി സാന്നിദ്ധ്യത്തിൽ പരിശുദ്ധ സിംഹാസനത്തിനു സമർപ്പിക്കുന്നതിനെക്കുറിച്ചും മൗണ്ട് സെന്റ് തോമസിൽ നിർമ്മിക്കുന്ന ചരിത്ര മ്യൂസിയത്തിൽ ക്‌നാനായ ചരിത്രം പൂർണ്ണമായി ഉൾപ്പെടുത്തുന്നതിനെക്കുറിച്ചുമാണ് പ്രധാനമായും ചർച്ച നടത്തിയത്.  കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിലിന്റെ നേതൃത്വത്തിൽ  ബേബി മുളവേലിപ്പുറം, ജോൺ തെരുവത്ത്,  ബിനു ചെങ്ങളം, ഷിജു കൂറാന, ജോസ് കണിയാപറമ്പിൽ  എന്നിവരാണു ചർച്ചയിൽ പങ്കെടുത്തത്.

ഫോട്ടോ  : ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിന്റെ എക്‌സിക്യൂട്ടീവ് അംഗങ്ങൾ സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ്  മാർ റാഫേൽ തട്ടിൽ പിതാവുമായി  മൗണ്ട് സെന്റ് തോമസിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ.  

Comments

leave a reply

Related News