ഫാ. ആന്റണി വടക്കേകര വി.സി.
പി ആർ ഒ & സെക്രട്ടറി, മാധ്യമ കമ്മീഷൻ
സീറോമലബാർ സഭ
1951 ഡിസംബർ 13-ന് ജനിച്ച ആർച്ചുബിഷപ്പ് ആൻഡ്രൂസ് താഴത്ത് 1977 മാർച്ച് 14-നാണ് വൈദികനായി അഭിഷിക്തനായത്. സഭാനിയമത്തിൽ ഡോക്ടറേറ്റ് ബിരുദം നേടിയശേഷം തൃശൂർ അതിരൂപതയുടെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചു. 2004 മെയ് 1-ാം തീയതി തൃശൂർ അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ട മാർ ആൻഡ്രൂസ് താഴത്ത്, 2007 മാർച്ച് 18-ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. സീറോമലബാർ സഭയുടെ പെർമനൻറ് സിനഡ് അംഗം, പബ്ലിക് അഫയേഴ്സ് കമ്മീഷൻ ചെയർമാൻ, വിദ്യാഭ്യാസ കമ്മിറ്റി കൺവീനർ, കെ.സി.ബി.സി. ജാഗ്രതാ കമ്മീഷൻ അംഗം, കെ.സി.ബി.സി വിദ്യാഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. കെ.സി.ബി.സി പ്രസിഡന്റായി കേരളസഭയിലും തന്റെ നേതൃത്വ പാടവം അദ്ദേഹം വ്യക്തമാക്കി. എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ആയി 2022 ജൂലൈ 30ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. ഇന്ത്യയിലെ മൂന്ന് റീത്തുകളിലുംപ്പെട്ട മെത്രാന്മാരുടെ കൂട്ടായ്മയാണ് 'കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ'. ബംഗളുരുവിൽ നടന്നുവരുന്ന സി.ബി.സി.ഐ.യുടെ വാർഷിക പൊതുയോഗത്തിൽ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിനെ CBCI പ്രസിഡണ്ട് ആയി 2022 നവംബർ 10ന് തിരഞ്ഞെടുത്തു.
Comments