സമാധാനം സംജാതമാക്കുവാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ
ഈസ്റ്റര്‍ അനുസ്മരിപ്പിക്കുന്നു: കെസിബിസി
കൊച്ചി: കുടുംബത്തിലും സമൂഹത്തിലും രാജ്യത്തുതന്നെയും സമാധാനം സംജാതമാക്കാന്‍ നാം ഓരോരുത്തരും കടപ്പെട്ടിരിക്കുന്നുവെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് എന്നിവര്‍ ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് സമാധാനം'' എന്നാണ് ഉത്ഥിതനായ ഈശോ ശിഷ്യന്മാര്‍ക്കു പ്രത്യക്ഷപ്പെട്ട് ആശംസിച്ചത്. എല്ലാ രാജ്യങ്ങളിലും വസിക്കുന്ന മനുഷ്യര്‍ ആഗ്രഹിക്കുന്നതും സമാധാനമാണ.് വിവിധ സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും അനുവര്‍ത്തിച്ചുപോരുന്ന ഇന്ത്യാ മഹാരാജ്യത്തിലെ ജനങ്ങളും സമാധാനം കാംക്ഷിക്കുന്നവരാണ്. സ്പര്‍ധയും കലഹവും യുദ്ധവും സമാധാനം ഇല്ലാതാക്കുന്നു. റഷ്യ-യുക്രൈന്‍ യുദ്ധം എത്രയുംവേഗം അവസാനിച്ചു കാണാനാണ് നാം എല്ലാവരും ആഗ്രഹിക്കുന്നത.് സമാധാനത്തിന്റെ സന്ദേശം നമുക്ക് നല്‍കുന്ന ഈ ഈസ്റ്റര്‍ കാലത്ത,് മനുഷ്യരെല്ലാം സമാധാനത്തില്‍ ജീവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കാന്‍ എല്ലാ രാഷ്ട്രങ്ങളിലെയും ഭരണകര്‍ത്താക്കള്‍ക്ക് കഴിയണ മെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടര്‍, പി.ഒ.സി.
Comments