Foto

എന്റെ മാസ്ക് വെച്ച സ്കൂൾ കാലം

എന്റെ മാസ്ക് വെച്ച സ്കൂൾ കാലം

Lisha Susan Shaj

5th std

St.Joseph's English Medium School, Cheriyanad.


കോവിഡ് 19 നോട് പൊരുതി 19 മാസത്തിനുശേഷം വീണ്ടും ഞങ്ങൾ സ്കൂളിൽ എത്തിയത് വളരെ സന്തോഷത്തോടെയാണ്. എങ്കിലും ആ വികാരങ്ങൾ മാറ്റിവെച്ച് മാസ്ക് ധരിച്ചും, സാനിറ്റൈസർ പുരട്ടിയും അകലം പാലിച്ചുമാണ് ഞങ്ങൾ സ്കൂളിലെത്തിയത്. ആരാവഘോഷങ്ങളോടുകൂടി കേരളപ്പിറവിയേയും മനസ്സിലേറ്റി നിറഞ്ഞ മനസ്സോടെ സെറ്റ് സാരി യൊക്കെ ഉടുത്തു നിന്ന ഞങ്ങളുടെ ടീച്ചർമാരെയും, ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൽ സിസ്റ്ററിനേയും, കൂടാതെ ഞങ്ങളുടെ വരവിനെ ആഘോഷമാക്കിയ ഞങ്ങളുടെ പൂന്തോട്ടത്തിലെ പൂക്കളേയും, കിളികളേയും കണ്ടപ്പോൾ സന്തോഷം കൊണ്ട് മതിമറന്നു പോയി. ഞങ്ങൾ കൂട്ടുകാരെല്ലാം എല്ലാം സന്തോഷത്തോടെ അനുഭവങ്ങൾ പങ്കുവെച്ചു. സുഹൃത്ത്ബന്ധങ്ങളെ കൂട്ടി യോജിപ്പിക്കുവാൻ നിറമനസ്സോടെ നിൽക്കുന്ന ക്ലാസ് മുറിയിൽ കയറിയപ്പോൾ ഈ കരുതലിനെ ഒരു കര സ്പർശം എനിക്കനുഭവപ്പെട്ടു. ഈ കരസ്പർശം തുടർന്നും ലഭിക്കണമെന്ന് ഞാൻ പ്രാർത്ഥിച്ചു നിൽക്കുമ്പോൾ വിദൂരതയിൽ നിന്നും ഫസ്റ്റ് ബെല്ലിന്റെ ശബ്ദം കേട്ട് ഞങ്ങൾ പ്രാർത്ഥനയ്ക്കായി കൈകൾ കൂപ്പി നിന്നു........

Foto

Comments

leave a reply

Related News