പ്രകൃതിയും മനുഷ്യനും ഒന്നാണെന്ന ഭാരതീയ സങ്കല്പത്തിന് അനുസരിച്ച് മുന്നോട്ടുകൊണ്ടുപോകണമെന്ന ശക്തമായ സന്ദേശവുമായി,പ്രകൃതി സംരക്ഷണ പാഠമൊരുക്കി കാക്കനാട് ചെമ്പുമുക്ക് സ്നേഹനിലയം സ്പെഷ്യൽ സ്കൂളിലെ മാലാഖ കുട്ടികൾ ഒരുക്കിയ കലാവിരുന്ന് ഏറെ ശ്രദ്ധേയമായി. ശാകുന്തളം പ്രമേയമായ സംഗീത നൃത്ത നാടക അവതരണത്തിൽ സ്നേഹനിലയത്തിലെ കുട്ടികൾ സാധാരണക്കാരായ കുട്ടികളെപ്പോലെ തന്നെ തങ്ങളും സാമൂഹിക പ്രതിബദ്ധത ഉള്ളവരാണെന്ന് തെളിയിച്ചു. ക്ഷണിക്കപ്പെട്ട സദസ്സിന് മുമ്പിലുള്ള അവരുടെ പ്രകടനം ഇവരുടെയും ഹൃദയം കീഴടക്കി. ഈ ഭൂമിയുടെ നിലനിൽപ്പിന് നാമോരോരുത്തരും ബാധ്യസ്ഥരാണ് എന്ന ശക്തമായ സന്ദേശമാണ് ഈ കലാവിരുന്നിലൂടെ അവർ നൽകിയത്.
Comments