അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ, എം.എസ്‌സി. ഇക്കണോമിക്സ്
ബെംഗളൂരുവിൽ സ്ഥിതി ചെയ്യുന്ന ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) യൂണിവേഴ്സിറ്റിയിൽ, റെസിഡൻഷ്യൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺ ൈ ലൻ അപേക്ഷ ക്ഷണിച്ചു. ഇക്കണോമിക്സിലെ മൂന്ന് ഫുൾ ടൈം പ്രോഗ്രാമുകളിലേക്കാണ് , പ്രവേശനം.ജൂൺ ആറുവരെയാണ്, അപേക്ഷ നൽകാനവസരമുള്ളത്.
വിവിധ പ്രോഗ്രാമുകൾ
1.എം.എസ്‌സി. ഇക്കണോമിക്സ് (ഇന്റേഗ്രേറ്റഡ് - 5 വർഷം)
2.എം.എസ്‌സി. ഇക്കണോമിക്സ് (2 വർഷം )
3.എം.എസ്‌സി. ഫിനാൻഷ്യൽ ഇക്കണോമിക്സ് (2 വർഷം )
ആർക്കൊക്കെ അപേക്ഷിക്കാം
എം.എസ്‌സി. ഇക്കണോമിക്സ് (ഇന്റേഗ്രേറ്റഡ്)
ഇംഗ്ലീഷും മാത്തമാറ്റിക്സും പഠിച്ച്, പ്ലസ്‌ടു/തത്തുല്യ പരീക്ഷ, മൊത്തത്തിൽ 65 ശതമാനം മാർക്കു വാങ്ങി ജയിച്ചവർക്കാണ് , അഞ്ചുവർഷത്തെ ഇൻറഗ്രേറ്റഡ് എം.എസ്‌സി. ഇക്കണോമിക്സിന് അപേക്ഷിക്കാനാകൂ.പട്ടികജാതി- വർഗ്ഗ വിഭാഗക്കാർക്ക് 60 ശതമാനം മാർക്കുമതി.
എം.എസ്‌സി. ഇക്കണോമിക്സ്,
എം.എസ്‌സി. ഫിനാൻഷ്യൽ ഇക്കണോമിക്സ്
55 ശതമാനം മാർക്കോടെ ബി.എസ്‌സി. (ഓണേഴ്സ്)/ബി.എ. (ഓണേഴ്സ്) അല്ലെങ്കിൽ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമെട്രിക്സ് മേജർ കോഴ്സുകളായെടുത്ത് ഇക്കണോമിക്സ് ബി.എ./ബി.എസ്‌സി. ബിരുദം നേടിയവർക്കാണ് , രണ്ടുവർഷ എം.എസ്‌സി. ഇക്കണോമിക്സ്, എം.എസ്‌സി. ഫൈനാൻഷ്യൽ ഇക്കണോമിക്സ് പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനവസരം. എന്നാൽ പട്ടികജാതി-വർഗ വിഭാഗക്കാർക്ക് 50 ശതമാനം മാർക്കു മതി.
പ്രവേശന രീതി
ഇന്റഗ്രേറ്റഡ് എം.എസ്‌സി. ഇക്കണോമിക്സ് പ്രോഗ്രാമിലേക്കുള്ള പ്രവേശനം,
കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ്
(സി.യു.ഇ.ടി. യു.ജി)വഴിയും, എം.എസ്‌സി. ഇക്കണോമിക്സ്, എം.എസ്‌സി ഫൈനാൻഷ്യൽ ഇക്കണോമിക്സ് പ്രോഗ്രാമുകളിലെ പ്രവേശനം കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി. പി.ജി.) വഴിയുമാണ്. അതുകൊണ്ട് ബേസിൽ പ്രവേശനം ആഗ്രഹിക്കുന്നവർ, നിർദ്ദിഷ്ട കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് ന് ഡോ. ബി.ആർ. അംബേദ്കർ സ്കൂൾ ഓഫ് ഇക്കണോമിക്സ് (ബേസ്) യൂണിവേഴ്സിറ്റി തിരഞ്ഞെടുത്ത് അപേക്ഷിക്കേണ്ടതുണ്ട്. ഇതു കൂടാതെ സ്ഥാപനത്തിലേക്കും പ്രത്യേക അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments