Foto

ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം

ബിരുദാനന്തര വിദ്യാർത്ഥികൾക്ക് ഇത് സ്കോളർഷിപ്പ് കാലം

 

ബിരുദാനന്തര വിദ്യാർത്ഥികൾക്ക്  പ്രതിവർഷം ഒന്നര ലക്ഷം രൂപ  സ്കോളർഷിപ്പായി നൽകുന്ന National scholarship for post graduate studies ന് ഇപ്പോൾ അപേക്ഷിക്കാം.UGC യുടെ കീഴിൽ പുതിയതായി ആരംഭിച്ച ഈ  സ്കോളർഷിപ്പിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ മുഖാന്തിരം,ഡിസംബർ 31 വരെ

അപേക്ഷിക്കാവുന്നതാണ്.

 

രണ്ടു വർഷങ്ങളിലായി 3 ലക്ഷം രൂപ സ്കോളർഷിപ്പ് ലഭിക്കും. തിരഞ്ഞെടുക്കപെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 15000 രൂപ വീതം ഒന്നാം വർഷവും രണ്ടാം വർഷവും 10 മാസത്തേക്ക് സ്കോളർഷിപ്പ് ആനുകൂല്യം  ലഭിക്കും.ഡിഗ്രിയിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് , തിരഞ്ഞെടുപ്പ്. ആകെ 10000 പേർക്ക് നൽകുന്ന സ്കോളർഷിപ്പിൽ 3000 സ്കോളർഷിപ്പുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിട്ടുണ്ട്.

 

ആർക്കൊക്കെ അപേക്ഷിക്കാം

ഒന്നാം വർഷ ബിരുദാനന്തര ബിരുദ  വിദ്യാർത്ഥികൾക്കും അഞ്ചു വർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് കോഴ്സുകളിലെ നാലാം വർഷ വിദ്യാർത്ഥികൾക്കും മാത്രമാണ് അപേക്ഷിക്കാൻ സാധിക്കുക. അപേക്ഷകർ,റെഗുലർ കോഴ്സ് കളിൽ പഠിക്കുന്നവരായിരിക്കണം. സെൽഫ് ഫിനാൻസിങ് കോഴ്സുകളിലെ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനത്തിന് പരിധി നിഷ്കർഷിച്ചിട്ടില്ല.

 

ആർട്സ്, ഹ്യുമാനിറ്റീസ്,സോഷ്യൽ സയൻസ്,നിയമം, മാനേജ്മെന്റ്,സയൻസ്, എഞ്ചിനീയറിംഗ്,മെഡിക്കൽ, ടെക്നിക്കൽ, അഗ്രികൾച്ചർ തുടങ്ങിയ മേഖലകളിൽ  ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവർക്കാണ് , അവസരമുള്ളത്. 

 

കൂടുതൽ വിവരങ്ങള്‍ക്ക്

https://scholarships.gov.in/public/schemeGuidelines/Guidelines_NATIONAL_SCHOLARSHIP_FOR_POSTGRADUATE_STUDIES_UGC_2324.pdf 

 

 അപേക്ഷ സമർപ്പണത്തിന്

https://scholarships.gov.in

 

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News