Foto

ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിനു ഇരുപതായിരം യൂറോ പാപ്പാ സംഭാവന നൽകി.

ഇന്ത്യയിലെ സ്ത്രീകളുടെ ആരോഗ്യ സംരക്ഷണ കേന്ദ്രത്തിനു ഇരുപതായിരം യൂറോ പാപ്പാ സംഭാവന നൽകി.

വികസനം, പഠനം, സഹകരണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര കേന്ദ്രമായ ശാന്തി ആശ്രമ കേന്ദ്രത്തിന്റെ ധനസമാഹരണത്തിനായി കത്തോലിക്കാ സർവ്വകലാശാലയും, അന്താരാഷ്ട്ര ഐക്യദാർഡ്യത്തിനായുള്ള സർവ്വകലാശാല കേന്ദ്രവും University Centre for International Solidarity സംഘടിപ്പിച്ച ഐക്യദാർഡ്യത്തിന്റെ മാരത്തോൺ സമ്മേളനത്തിന് ഫ്രാൻസിസ് പാപ്പാ പിന്തുണ നൽകി.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

ഇന്ത്യയിലെ തമിഴ്നാട്ടിൽ കോയമ്പത്തൂർ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശാന്തി ആശ്രമത്തിന്റെ ആരോഗ്യ-സാമൂഹിക കേന്ദ്രത്തെ പിന്തുണച്ച് ഫ്രാൻസിസ് പാപ്പാ ഏകദേശം ഇരുപതായിരം യൂറോയാണ് സംഭാവന നൽകിയത്. ഭക്ഷ്യനിക്ഷേപത്തിലൂടെയും വനിതാ സംരംഭകർക്കുള്ള മെഡിക്കൽ സഹായത്തിലൂടെയും, പരിശീലന സൗകര്യങ്ങളിലൂടെയും കോയമ്പത്തൂർ നഗരത്തിന് ചുറ്റുമുള്ള ഗ്രാമങ്ങളിൽ 50,000 കുട്ടികളെയും അവരുടെ കുടുംബങ്ങളെയും ശാന്തി ആശ്രമം സഹായിക്കുന്നു.

ശാന്തി ആശ്രമത്തിനായി അറുപതായിരം യൂറോ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ശനിയാഴ്ച പ്രശസ്തരായ ഗൈനക്കോളജിസ്റ്റുകളുടെയും ശിശുരോഗവിദഗ്ദ്ധരുടെയും അന്താരാഷ്ട്ര ഓൺലൈൻ സമ്മേളനം സംഘടിപ്പിക്കപ്പെട്ടു. അതിനെ തുടർന്നാണ് പാപ്പായുടെ ദാനധർമ്മാധികാരി കർദിനാൾ കോൺറാഡ് ക്രാജെവ്സ്കി പാപ്പായുടെ സമ്മാനം പ്രഖ്യാപിച്ചത്. കത്തോലിക്കാ സർവ്വകലാശാലയിലെ റോം ക്യാമ്പസിലെ ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ് പ്രൊഫസരായ അന്റോണിയ ടെസ്റ്റയുടെ പ്രചോദനമായിരുന്നു “മാരത്തൺ ഫോർ സോളിഡാരിറ്റി” ഫണ്ട് ശേഖരണം.

രണ്ട് വർഷം മുമ്പ്, ഇന്ത്യയിലേക്കുള്ള ഒരു യാത്രയ്ക്കിടെ, ശാന്തി ആശ്രമത്തിന്റെ പ്രസിഡന്റ് ശിശുരോഗവിദഗ്ദ്ധൻ കെസെവിനോ അരാമിനെ കാണുകയും “ജനുവരിയിൽ, സഹായം വേണമെന്ന ഒരു അഭ്യർത്ഥനയുമായി കെസെവിനോ തന്നെ ബന്ധപ്പെടുകയും ചെയ്തു. എട്ട് മാസത്തെ ലോക്ക് ഡൗണിനുശേഷം അവൾ തങ്ങളുടെ വിഭവങ്ങളെല്ലാം തീർന്നുവെന്നും ഇത്രയും ദാരിദ്ര്യം അവർ കണ്ടിട്ടില്ലെന്നും 2021 ജൂണിന് മുമ്പ് സ്ഥിതി പരിഹരിക്കില്ലെന്ന് കെസെവിനോ മുൻകൂട്ടികണ്ടതിനാൽ - അടുത്ത അഞ്ച് മാസത്തേക്കെങ്കിലും സഹായ-പരിചരണ ജോലികളുടെ ചെലവുകൾ വഹിക്കുന്നതിന് സാമ്പത്തിക സഹായം തേടുന്നതായി അന്റോണിയ ടെസ്റ്റ വ്യക്തമാക്കി.

കെസെവിനോയെ സഹായിക്കുന്നതിന്, തന്റെ സഹപ്രവർത്തകരെയും, വ്യാപാരങ്ങളെയും ഉൾപ്പെടുത്തുകയും പത്ത് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു വെർച്വൽ സംരംഭത്തിലൂടെ സംവാദങ്ങളും അനുഭവങ്ങളും പങ്കിടുകയും ചെയ്തുകൊണ്ടാണ് ഐക്യദാർഡ്യത്തിനായുള്ള മാരത്തോണിന്റെ ഉത്ഭവം കുറിച്ചതെന്ന് പ്രൊഫസർ ടെസ്റ്റ വിശദീകരിച്ചു.  ഫെബ്രുവരി അവസാനം മുതൽ ഇന്ത്യയിൽ അണുബാധകളിലും മരണങ്ങളിലും ഗണ്യമായ വർദ്ധനവുണ്ടായ പകർച്ചവ്യാധി പ്രതിസന്ധിയിൽ ഇന്ത്യൻ സമൂഹങ്ങളുടെ വികസനത്തിന് പിന്തുണ നൽകുന്നതിനായി ഈ മേഖലയിലെ വിദഗ്ധരായ ഇരുപതോളം സഹപ്രവർത്തകർ പദ്ധതി സ്വീകരിച്ചു. ശനിയാഴ്ചത്തെ പരിപാടിയിലൂടെ ഏകദേശം നാൽപതായിരം യൂറോ സമാഹരിച്ചെങ്കിലും ഇത് അവരുടെ ലക്ഷ്യത്തിന് വളരെ കുറവായിരുന്നു. എന്നാൽ സമ്മേളനത്തിനുശേഷം അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ഫോൺ വിളിയിൽ, കർദിനാൾ ക്രാജെവ്സ്കി പ്രൊഫസർ ടെസ്റ്റയോടു പറഞ്ഞു, ഈ വ്യത്യാസം പരിഹരിക്കുന്നതിനായി സംഭാവന നൽകാൻ പാപ്പാ തീരുമാനിച്ചതായും  അങ്ങനെ ശാന്തി ആശ്രമത്തെ ദക്ഷിണേന്ത്യയിലെ ജനങ്ങൾക്കായുള്ള പ്രവർത്തനം തുടരാ൯ പാപ്പാ നൽകിയ സംഭാവന പ്രാപ്തമാക്കിയെന്നും ടെസ്റ്റ വെളിപ്പെടുത്തി.

Foto

Comments

leave a reply

Related News