കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷക്ക് ആയുർവേദ കിറ്റുകൾ നൽകുന്നു. കർക്കിടക മാസത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന കർക്കിടക കഞ്ഞിക്കൂട്ടുകളാണ് സ്വാശ്രയ സംഘ പ്രവർത്തകർക്കായി വിതരണം ചെയ്യുന്നത്. ആയുർവേദത്തിലൂടെ ആരോഗ്യ സുരക്ഷ എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ഉദ്ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോയി നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, അനിമേറ്റർ സിനി സജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . വരും ദിനങ്ങളിൽ പ്രവർത്തന ഗ്രാമങ്ങളിൽ ആരോഗ്യ സുരക്ഷക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.
ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരോഗ്യ സുരക്ഷക്ക് ആയുർവേദ കിറ്റുകൾ നൽകുന്നത്തിന്റെ ഉദ്‌ഘാടനം മരിയാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോയി നിർവഹിക്കുന്നു.
Comments