Foto

ദാരിദ്ര്യരോഗ നിവാരണ ഫണ്ട് സമാഹരിച്ച് ഡൽഹി ക്‌നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി

ഡൽഹി ക്‌നാനായ കാത്തലിക് മിഷൻ  ചാപ്ലിയൻസിയിലെ മൂന്നു ഇടവക കൂട്ടായ്മകളിൽ നിന്ന് ദാരിദ്ര്യവും രോഗവും മൂലം ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി 2023 ലെ വലിയ നോയമ്പുകാലത്ത് തദവസരത്തിൽ അവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ധനസമാഹരണം നടത്തിയത് കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിക്ക് കൈമാറി. ദിൽഷാദ് ഗാർഡൻ, വസന്ത് കുഞ്ച്, ഹരിനഗർ എന്നീ ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്യു കുളക്കാട്ടുകുടിയിൽ, ഫാ. സാമുവൽ ആനിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് 2024 ഏപ്രിൽ മാസത്തിൽ ധനസമാഹരണം നടത്തിയത്. ഡൽഹിയിലെ ക്‌നാനായ മക്കൾ ഉദാരമനസ്സോടെ സഹകരിച്ചതുവഴി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന് ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്യു കുളക്കാട്ടുകുടിയിൽ  എന്നിവർ ജി.ഡി.എസ്  പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിദ്ധ്യത്തിൽ കൈമാറി. ജി.ഡി.എസിന്റെ പടമുഖം ഫൊറോനയിലെ നിർദ്ധന കുടുംബങ്ങളിൽ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കും  (ലൂ ഹോം) ദാരിദ്ര്യരോഗ നിവാരണ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കും.

ഫോട്ടോ  : ദാരിദ്ര്യരോഗ നിവാരണ ഫണ്ടായി ഡൽഹി ക്‌നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി വിവിധ ഇടവകകളിൽ നിന്നും സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കും (ലൂ ഹോം) ദാരിദ്ര്യരോഗ നിവാരണ പ്രവർത്തനങ്ങൾക്കുമായി ഗ്രീൻവാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന് ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്തുക്കുട്ടി കുളക്കാട്ടുകുടി എന്നിവർ ചേർന്ന് സമ്മാനിക്കുന്നു. ഫാ. മൈക്കിൾ വെട്ടിക്കാട്ട് സമീപം.

Comments

leave a reply

Related News