Foto

ലോക സമാധാനത്തിനായി പ്രാർത്ഥിക്കണം: കെസിബിസി

ലോക സമാധാനത്തിനായി പ്രാർത്ഥിക്കണം:
കെസിബിസി

കൊച്ചി: റോമിലെ റഷ്യൻ സ്ഥാനപതി കാര്യാലയത്തിലെത്തി യുക്രെയിനു മേൽ റഷ്യ നടത്തുന്ന അധിനിവേശത്തിൽ തനിക്കും ലോകജനതയ്ക്കുമുള്ള ആശങ്ക അറിയിച്ച മാർപാപ്പാ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നു അഭ്യർത്ഥിച്ചു. യുദ്ധത്തിന്റെ ഭീകരത അനുഭവിക്കുന്ന യുക്രെയിൻ ജനതയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. മാർപാപ്പായുടെ ആഹ്വാനത്തോടു ചേർന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേരളത്തിലെ ക്രൈസ്തവ സമൂഹത്തോടും സമാധാനത്തിനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു. മാർച്ച് 2 ന് പ്രാർത്ഥനാദിനമായി ആചരിക്കാനാണ് മാർപാപ്പാ ആവശ്യപ്പെട്ടിട്ടുള്ളത്. അന്നേദിവസം കേരളസഭയും പ്രാർത്ഥനയ്ക്കായി പ്രത്യേകം മാറ്റിവയ്ക്കണം. യുദ്ധത്തിന്റെ കെടുതികൾ നമ്മുടെ ഭാവനക്കതീതമാണെന്നും നിരാലംബരാക്കപ്പെടുന്ന കുട്ടികളും സ്ത്രീകളും സാധാരണക്കാരും ജീവതകാലം മുഴുവൻ ഇതിന്റെ കെടുതികൾ അനുഭവിക്കേണ്ടിവരുമെന്നും യുദ്ധം ആരെയും ജേതാക്കളാക്കുന്നില്ല മറിച്ച്, ഇരുകൂട്ടരും പരാജിതരാകുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രെയിനും തമ്മിലുള്ള യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതിനും അവിടെ സമാധാനം സംജാതമാക്കപ്പെടുന്നതിനും എല്ലാവരും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഭാരത പൗരന്മാരെ സുരക്ഷിതരായി സ്വഭവനത്തിലേക്ക് തിരികെയെത്തിക്കും എന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണം. ഇക്കാര്യത്തിൽ ഇതുവരെയുള്ള കേന്ദ്രസർക്കാർ ഇടപെടൽ പ്രതീക്ഷ നല്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി
ഡെപ്യൂട്ടി സെക്രട്ടറി ജനറൽ, ഔദ്യോഗികവക്താവ്, കെ.സി.ബി.സി./
ഡയറക്ടർ, പി.ഒ.സി.

 

Comments

leave a reply

Related News