Foto

മാര്‍ച്ച് 2-   യുക്രെയ്നു വേണ്ടിയുള്ള ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കണം: പാപ്പ 

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭ വിഭൂതി തിരുനാളായി ആചരിക്കുന്ന മാര്‍ച്ച് രണ്ടിന്  യുക്രെയ്നു വേണ്ടിയുള്ള  ഉപവാസ പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു. ബുധനാഴ്ച വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍വെച്ച് നടത്തിയ  പൊതു കൂടികാഴ്ച്ച 
വേളയിലാണ്  പാപ്പ ഈ അഭ്യര്‍ത്ഥന നടത്തിയത്. യുക്രെയ്നിലെ സ്ഥിതിഗതികള്‍ വഷളായതില്‍ തനിക്കു അഗാധമായ വേദനയുണ്ട്. 
 കഴിഞ്ഞ ഏതാനും ആഴ്ചകളായി നയതന്ത്ര ശ്രമങ്ങള്‍ നടത്തിയിട്ടും, കൂടുതല്‍ ഭയാനകമായ കാര്യങ്ങളാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്.
തന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ജനങ്ങള്‍ വേദനയും ആശങ്കയും അനുഭവിക്കുന്നുവെന്നും പക്ഷപാതപരമായ താല്‍പ്പര്യങ്ങള്‍ കൊണ്ട് എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാണെന്നും പാപ്പ ചൂണ്ടികാട്ടി.

രാഷ്ട്രീയ ഉത്തരവാദിത്തങ്ങളുള്ളവരോടു ദൈവത്തിന്റെ മുന്നില്‍ തങ്ങളുടെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാന്‍ ആവശ്യപ്പെട്ട പാപ്പ, ദൈവം യുദ്ധത്തിന്റെ ദൈവമല്ലായെന്നും സമാധാനത്തിന്റെ ദൈവമാണെന്നും ഒരാളുടെ മാത്രമല്ല, എല്ലാവരുടെയും പിതാവാണെന്നും, നാം ആരും ശത്രുക്കളായല്ല, സഹോദരന്മാരായിരിക്കണമെന്നു അവിടുന്നു ആഗ്രഹിക്കുന്നുവെന്നും പാപ്പ പറഞ്ഞു. അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളായ പ്രാര്‍ത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചുവെന്ന് പാപ്പ അനുസ്മരിപ്പിച്ചു.

Comments

leave a reply

Related News