Foto

കാർട്ടിന്റെ നേതൃത്വത്തിൽ പരിശീലന ക്യാമ്പിന് തുടക്കമായി.

കോട്ടയം അതിരൂപതയിലെ ക്‌നാനായ അക്കാദമി ഫോർ റിസേർച്ച് & ട്രെയിനിംഗിന്റെ (കാർട്ട്) നേതൃത്വത്തിൽ പടമുഖം ഫൊറോനയിലെ 6 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായുള്ള നേതൃത്വപരിശീലന ക്യാമ്പിന് പീരുമേട് മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ തുടക്കമായി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  കാർട്ട് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, അക്കാദമിക് ഡയറക്ടർ ഡോ. ജോസ് ജെയിംസ്, ക്‌നാനായ സ്റ്റാർസ് ഫെസിലിറ്റേറ്റർ ഫാ. സിറിയക് ഓട്ടപ്പള്ളിൽ, പ്രൊഫ അലക്‌സ് ജോർജ്, ഡോ. അജിത് ജെയിംസ്, ഫിലിപ്പ് പെരുമ്പളത്തുശ്ശേരിൽ, ഫാ. ബിന്നി കൈയാനിയിൽ, ഫാ. റ്റിനേഷ് പിണർക്കയിൽ, ഫാ. റ്റോബി ശൗര്യാമ്മാക്കൽ,  ഷീന സ്റ്റീഫൻ തുടങ്ങിയവർ ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ ക്ലാസ്സ് നയിക്കും.  പടമുഖം ഫൊറോന വികാരി ഫാ. ഷൈജി പൂത്തറ, ഹൈറേഞ്ച് മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന വൈദികർ, സമർപ്പിത പ്രതിനിധികൾ, കാർട്ട് മെന്റേഴ്‌സ് തുടങ്ങിയവർ ക്യാമ്പിനു നേതൃത്വം നൽകുന്നു.  വിവിധ ഇടവകകളിൽ നിന്നായി 102 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.  ക്യാമ്പിൽ കുട്ടികളുടെ പ്രവർത്തന മികവു വിലയിരുത്തി 40 കുട്ടികളെ  തുടർ പരിശീലനങ്ങൾക്കായി തെരഞ്ഞെടുക്കും.

Comments

leave a reply

Related News